2015 ജനുവരി 30, വെള്ളിയാഴ്‌ച

കേജ്രിവാളിനെതിരായ പരസ്യത്തിലെ ഹസാരെ ചിത്രം ബിജെപിക്കു പുലിവാലായി


 kejrivalinethiraya parasyathile hasare chithram bijepikku pulivalayi

ന്യൂഡല്‍ഹി • വെളുക്കാന്‍ തേച്ചതു പാണ്ടായിപ്പോയ അവസ്ഥയിലാണു ഡല്‍ഹി ബിജെപി. കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച കേജ്രിവാളിനെ പരിഹസിച്ച്‌ പത്രങ്ങളുടെ മുന്‍പേജില്‍ നല്‍കിയ പരസ്യമാണു പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുന്നത്. അണ്ണാ ഹസാരെയുടെ ഇംഗിതത്തിനു വിരുദ്ധമായാണു കേജ്രിവാള്‍ കോണ്‍ഗ്രസുമായി ചേര്‍ന്നതെന്നു കാണിക്കാന്‍, ചുമരില്‍ ചില്ലിട്ട രൂപത്തില്‍ ഹസാരെയുടെ ചിത്രം പരസ്യത്തില്‍ കാണിക്കുന്നുണ്ട്. ഇതാണു പുലിവാലായത്. പരസ്യത്തിലൂടെ അണ്ണാ ഹസാരെയെ ബിജെപി കൊന്നുവെന്നാരോപിച്ച്‌ കേജ്രിവാള്‍ ട്വീറ്റ് ചെയ്തതോടെ സംഭവം വിവാദമായി. '1948_ല്‍ ഗോഡ്‌സെ ഗാന്ധിജിയെ വെടിവച്ചു കൊന്നു. ഇന്ന് പരസ്യത്തിലൂടെ ബിജെപി അണ്ണാ ഹസാരെയെ കൊലപ്പെടുത്തി. അവര്‍ മാപ്പു ചോദിക്കേണ്ടതലേ്ല? എന്നായിരുന്നു കേജ്രിവാളിന്‍റെ ട്വീറ്റ്. നാല്‍പതു ലക്ഷത്തോളം പേരാണു കേജ്രിവാളിനെ ട്വിറ്ററില്‍ പിന്തുടരുന്നത്. അവര്‍ റീ ട്വീറ്റും കമന്‍റുമായി വിവാദം ഏറ്റെടുത്തതോടെ സംഗതി വ്യാപക ചര്‍ച്ചയായി. ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല: