2015 ജനുവരി 27, ചൊവ്വാഴ്ച

മുഖ്യമന്ത്രിക്കെതിരെ ഡിവൈഎഫ്‌ഐ കരിങ്കൊടി കാണിച്ചു


 

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. ദേശീയ ഗെയിംസിന് മുന്നോടിയായി വട്ടിയൂര്‍ക്കാവിലെ ഷൂട്ടിംഗ് റേഞ്ച് ഉദ്ഘാടനത്തിനിടെയാണ് 15 ഓളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സദസില്‍ നിന്നും കരിങ്കൊടിയുമായി എഴുന്നേറ്റത്. മുഖ്യമന്ത്രി രാജിവെയ്ക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല: