2015 ജനുവരി 27, ചൊവ്വാഴ്ച

ആദരാഞ്ജലികളുമായി സിനിമാ ലോകം


 

കൊച്ചി • രാവിലെ അന്തരിച്ച പ്രശസ്ത നടന്‍ മാള അരവിന്ദന് ആദരാഞ്ജലികളുമായി സിനിമാ ലോകം. വിവിധ മേഖലകളിലുള്ള പ്രശസ്തര്‍ അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇന്നു രാവിലെ 6.20നായിരുന്നു കോയന്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ മാള അന്തരിച്ചത്. വിനയന്‍: വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ അടക്കിവാണ നടനായിരുന്നു മാള അരവിന്ദനെന്ന് സംവിധായകന്‍ വിനയന്‍ അനുസ്മരിച്ചു. നെടുമുടി വേണു: സിനിമയേയും സംഗീതത്തേയും സ്‌നേഹിച്ച സുഹൃത്തിനേയാണ് നഷ്ടമാകുന്നത്. സിനിമയില്‍ തിളങ്ങി നിന്ന കാലത്തും അവസരം കുറഞ്ഞ സമയത്തും ഒരേരീതിയില്‍ ഇടപെട്ട നടനായിരുന്നു മാളയെന്നും നെടുമുടി വേണു പറഞ്ഞു. കുഞ്ചന്‍: പ്രേക്ഷകന്‍ എല്ലാം മറന്ന് ചിരിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ ബാക്കിയാക്കിയാണ് മാള അരവിന്ദന്‍ കടന്നുപോയതെന്ന് നടന്‍ കുഞ്ചന്‍ അനുസ്മരിച്ചു. ഇന്നസെന്‍റ്: നല്ല നടനെന്ന് തെളിയിക്കുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ വലിയ നടനാണ് മാള അരവിന്ദനെന്ന് ഇന്നസെന്‍റ് അനുസ്മരിച്ചു.ഹരിശ്രീ അശോകന്‍: അഭിനയത്തിലും ജീവിതത്തിലും ഏറെ താളബോധമുള്ള നടനായിരുന്നു മാള അരവിന്ദനെന്ന്ഹരിശ്രീ അശോകന്‍. മനസില്‍ ഏറെ ആരാധിച്ച നടനായിരുന്നുവെന്നും ഹരിശ്രീ അശോകന്‍ അനുസ്മരിച്ചു. മോഹന്‍ സിത്താര: നാടകകാലം മുതല്‍ക്കേയുള്ളേ പരിചയമാണെന്നും , സംഗീതവും തബലയിലുമുള്ള അദേഹത്തിന്‍റെ കന്പം കൂടുതല്‍ അടുപ്പിച്ചുവെന്നും മാളയെ അനുസ്മരിച്ച സംഗീതസംവിധായകന്‍ മോഹന്‍ സിത്താര പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: