തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ വിസ്മയം കൊതിച്ചെത്തിയവര്‍ക്ക് നിരാശമാത്രം. മൈതാനം നിറഞ്ഞിരുന്ന കാണികള്‍ ഗെയിംസ് ഉദ്ഘാടന ചടങ്ങ് കൊഴുക്കുന്നതനുസരിച്ച് വേദി വിടുന്ന കാഴ്ചയായിരുന്നു. ആരാധാകരെ ആകര്‍ഷിച്ച ക്രിക്കറ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ സംസാരിച്ചില്ല. സച്ചിനിരുന്ന സ്ഥലത്ത് വെളിച്ചവും ഉണ്ടായിരുന്നില്ല. സച്ചിനെ കാണാനും അദ്ദേഹം പറയുന്നത് കേള്‍ക്കാനും കാത്തിരുന്നവര്‍ നിരാശരായി മടങ്ങി. കേരളത്തിന്റെ തനത് കലാപരിപാടിയുണ്ടായിരുന്നെങ്കിലും മട്ടന്നൂരിന്റെ പഞ്ചവാദ്യം മാത്രമാണ് മികച്ച നിലവാരം പുലര്‍ത്തിയത്. അതാകട്ടെ സംസ്ഥാനത്തിന് പുറത്തുനിന്നുളളവര്‍ക്ക് ആസ്വാദ്യമായി തോന്നിതയുമില്ല. ഇരുപത് കോടി രൂപ മുടക്കി അരങ്ങേറിയ പരിപാടിയിലെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. പരിപാടിയുടെ അവസാനത്തെ ഇനമായ ലാലിസത്തിനാകട്ടെ കാണികളും ഉണ്ടായിരുന്നില്ല. രാത്രി ഒന്‍പതിന് ശേഷം അരങ്ങേറിയ ലാലിന്റെ പരിപാടിയും അതുകഴിഞ്ഞ് നടന്ന ഗാനമേളയും കാണാനും കേള്‍ക്കാനും സ്റ്റേഡിയത്തില്‍ ആരുമുണ്ടായിരുന്നില്ല. ഉദ്ഘാടന ചടങ്ങിലെ പാസ് വിതരണത്തിലെ അപാകതകള്‍ മൂലം പലര്‍ക്കുംപരിപാടിക്കെത്താനായില്ല. അതുകൊണ്ട് തന്നെ സ്റ്റേഡിയത്തില്‍ ഒഴിഞ്ഞ കസേരകളേറെയായിരുന്നു.
2015 ജനുവരി 31, ശനിയാഴ്‌ച
വിസ്മയം കൊതിച്ചെത്തിയവര്‍ നിരാശരായി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ