2015 ജനുവരി 26, തിങ്കളാഴ്‌ച

ലോക്കല്‍ ട്രെയിനില്‍ യുവതി കുട്ടിക്ക്‌ ജന്മം നല്‍കി


 lokkal dreyinil yuvathi kuttikk janmam nalki

 മുംബൈ: ലോക്കല്‍ ട്രെയിനില്‍ യുവതി ആണ്‍ കുട്ടിക്ക്‌ ജന്മം നല്‍കി. മുംബൈയിലാണ്‌ സംഭവം. സുനിത വിശ്വകര്‍മ എന്ന യുവതിയാണ്‌ ട്രെയിനില്‍ കുട്ടിക്ക്‌ ജന്മം നല്‍കിയത്‌. പ്രസവത്തിനായി ആശുപത്രിയിലേക്ക്‌ പോകുന്ന വഴിക്കാണ്‌ സുനിത കുട്ടിക്ക്‌ ജന്മം നല്‍കിയത്‌. ട്രെയിനിലെ വനിതകളുടെ രണ്ടാം കന്പാര്‍ട്ട്‌മെന്‍റിലാണ്‌ സംഭവം. ആശുപത്രിയില്‍ പോകുവാന്‍ നളസോപ്രയില്‍ നിന്ന്‌ ട്രെയിനില്‍ കയറിയ സുനിതക്ക്‌ നൈഗോണിലെത്തിയപ്പോള്‍ വേദന അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തുവാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്ന്‌ ഒപ്പമുണ്ടായിരുന്ന യാത്രക്കാരുടെ സഹായത്തോടെ സുനിത ട്രെയിനില്‍ കുട്ടിക്ക്‌ ജന്മം നല്‍കി. സുനിതയെയും കുട്ടിയെയും പിന്നീട്‌ ആശുപത്രിയിലേക്ക്‌ മാറ്റി.

അഭിപ്രായങ്ങളൊന്നുമില്ല: