2015 ജനുവരി 30, വെള്ളിയാഴ്‌ച

10 മാസമായി. മലേഷ്യന്‍ വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ ഉപേക്ഷിച്ചു


 

ക്വലാലമ്ബൂര്‍: കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ എട്ടിന് 239 പേരുമായി കാണാതായ മലേഷ്യന്‍ വിമാനത്തിനുവേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിനുമുകളില്‍വച്ച്‌ അപകടത്തില്‍പെട്ടതായി എന്ന വിശ്വാസത്തിന്മേല്‍ തിരച്ചില്‍ അവസാനിപ്പിക്കുകയാണെന്ന് മലേഷ്യ അറിയിച്ചു.മലേഷ്യന്‍ തലസ്ഥാനമായ ക്വലാലമ്ബൂരില്‍നിന്ന് ചൈനയിലെ ബീജിംഗിലേക്ക് പോയ വിമാനത്തില്‍ ഏറിയപങ്കും ചൈനക്കാരായിരുന്നു. ഇതോടെ ലോകത്തെ ഞെട്ടിപ്പിച്ച ഒരു വിമാനാപകടം ദുരൂഹതകളോടെ ചരിത്രത്താളുകളില്‍ ഇടംപിടിക്കുകയാണ്. വഴിമാറി സഞ്ചരിച്ച വിമാനത്തെ മന:പൂര്‍വം അപകടത്തില്‍ പെടുത്തുകയാണെന്നാണ് യാത്രക്കാരുടെ ബന്ധുക്കള്‍ ഇപ്പോഴും വിശ്വസിക്കുന്നത്. കോടിക്കണക്കിന് രൂപയാണ് വിമാനം കണ്ടുപിടിക്കാന്‍വേണ്ടി ചെലവാക്കിയത്.

അഭിപ്രായങ്ങളൊന്നുമില്ല: