2015 ജനുവരി 30, വെള്ളിയാഴ്‌ച

വോയ്‌സ് കോള്‍ സംവിധാനത്തിനായി വാട്‌സ്‌ആപ്പ് ഒരുങ്ങി


ലോകത്തിലെ ഏറ്റവും ജനപ്രിയ മെസ്സെഞ്ചറായ വാട്‌സ്‌ആപ്പില്‍ വോയ്‌സ് കോള്‍ സംവിധാനം അടുത്തുതന്നെ എത്തും. വാട്‌സ്‌ആപ്പില്‍ കോള്‍ സംവിധാനം പരീക്ഷിക്കുന്നതിന്റെ പ്രിന്റ് സ്‌ക്രീന്‍ ചിത്രങ്ങള്‍ പുറത്തുവന്നു. ആന്‍ഡ്രോയിഡ്‌വേള്‍ഡ് എന്ന നെതര്‍ലാന്റിലെ ആന്‍ഡ്രോയിഡ് കമ്ബനിയാണ് ഇതു പുറത്തുവിട്ടത്. വാട്‌സ്‌ആപ്പില്‍ മാറ്റം വരുത്തുന്നതിന്റെ എക്‌സ്.എം.എല്‍ കോഡിംഗ് സ്റ്റാന്റേര്‍ഡിന്റെ ഒരു ഭാഗവും പുറത്തുവിട്ടിട്ടുണ്ട്. നിലവില്‍ ചാറ്റ് ചെയ്യുന്നതു പോലെത്തന്നെ വോയ്‌സ് കോളും സാധ്യമാവും. വോയ്‌സ് കോളിനായി സ്‌ക്രീനിന്റെ മേല്‍ഭാഗത്ത് കോള്‍ ഐക്കണുണ്ടാവും. കോള്‍ ചെയ്യുമ്ബോള്‍ അവരുടെ പ്രൊഫൈല്‍ പിക്ചറായിരിക്കും പ്രദര്‍ശിപ്പിക്കുക. മിസ്ഡ് കോളും ഇന്‍കമിംഗ് കോളും ഔട്ട്‌ഗോയിംഗ് കോളുകളും അതിന്റെ സമയവും വാട്‌സ്‌ആപ്പില്‍ സൂക്ഷിക്കും. ഈ കോളുകളെല്ലാം റെക്കോര്‍ഡ് ചെയ്യാമെന്നതും മറ്റൊരു സവിശേഷതയാണ്. എന്നാല്‍ ഇത് എപ്പോള്‍ നിലവില്‍ വരുമെന്ന് ഇതുവരെ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഉണ്ടായിട്ടില്ല. 2015ന്റെ ആദ്യത്തില്‍ ഉണ്ടാവുമെന്ന് ഈ വര്‍ഷം ആദ്യം വാട്‌സ്‌ആപ്പ് സി.ഇ.ഒ ജാന്‍ കൗം പറഞ്ഞിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: