ഇന്നലെ അന്തരിച്ച ചലച്ചിത്ര താരം മാള അരവിന്ദന്റെ മൃതദേഹം മാളയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. ആരാധകരും നാട്ടുകാരും സഹപ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറുകണക്കിന്ആളുകളാണ്പ്രിയ നടന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മന്ത്രി കെ പി അനില്‍ കുമാര്‍, ചലച്ചിത്ര താരങ്ങളായ മമ്മുട്ട,ജയറാം,ക്യാപ്റ്റന്‍ രാജു, സംവിധായകന്‍ സിദ്ദീഖ് എന്നിവരടക്കം ചലച്ചിത്ര-രാഷ്ട്രീയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. വന്‍ ജനക്കൂട്ടം മാള അരവിന്ദനെ കാണാനും ചടങ്ങുകള്‍ക്ക് സാക്ഷിയാകാനും എത്തിച്ചേര്‍ന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ