2015 ജനുവരി 29, വ്യാഴാഴ്‌ച

കോഴ ഇടപാടില്‍ മന്ത്രി മാണി മാത്രമല്ല കുറ്റക്കാരനെന്ന് പിണറായി വിജയന്‍


 

 കണ്ണൂര്‍• ബാര്‍ കോഴ ഇടപാടില്‍ മന്ത്രി കെ.എം. മാണി മാത്രമല്ല കുറ്റക്കാരനെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മാണിക്കെതിരായ ആരോപണങ്ങള്‍ക്കു മാത്രമാണ് ഇപ്പോള്‍ തെളിവു പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ കൂടെയിരിക്കുന്നവരൊക്കെ പുണ്യവാളന്മാരാണെന്നു കരുതണ്ട. മുഖ്യമന്ത്രിയും മന്ത്രിമാരും അഴിമതിയുടെ കാര്യത്തില്‍ പരസ്പരം പുറം ചൊറിയുകയാണ്. കോഴ കൊടുത്ത് എക്‌സൈസ് വകുപ്പില്‍ നിന്ന് എന്തെങ്കിലും കാര്യം നടത്തിയെടുക്കണമെങ്കില്‍ മുഖ്യമന്ത്രിയെയും എക്‌സൈസ് മന്ത്രിയെയുമായിരിക്കും ആദ്യം കാണുകയെന്ന് എല്ലാവര്‍ക്കും അറിയാം.തെളിവുകള്‍ പുറത്തു വന്ന സ്ഥിതിക്കു കെ.എം. മാണി മന്ത്രിസ്ഥാനം രാജിവച്ച്‌ അന്വേഷണം നേരിടണം. പക്ഷേ, സോളര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിട്ടിട്ടും രാജിവയ്ക്കാത്ത മുഖ്യമന്ത്രിയാണലേ്ലാ മാണിക്കു മാതൃക. മാണിയോടു രാജിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടാത്തതും അതു കൊണ്ടു തന്നെ_പിണറായി പറഞ്ഞു. സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം കൂത്തുപറന്പില്‍ ഉദ്ഘാടനം ചെയ്‌യുകയായിരുന്നു അദ്ദേഹം

അഭിപ്രായങ്ങളൊന്നുമില്ല: