2015 ജനുവരി 31, ശനിയാഴ്‌ച

കാര്‍ ലോറിയിലിടിച്ച്‌ നവ വരനും വധുവിന്റെ പിതാവും മരിച്ചു


 

 പെരുമ്ബാവൂര്‍: എം.സി. റോഡില്‍ കീഴില്ലത്തിനടുത്ത് കാര്‍ ലോറിയിലിടിച്ച്‌ കാര്‍ യാത്രക്കാരായ നവ വരനും വധുവിന്റെ പിതാവും മരിച്ചു. മലപ്പുറം തിരൂര്‍ തെക്കുമുറി റംല മന്‍സിലില്‍ സെയ്തലവിയുടെ മകന്‍ ഷംനാസ് ബാവു (31), വണ്ടിപ്പെരിയാര്‍ വികാസ് നഗറില്‍ പുതുമന വീട്ടില്‍ മുഹമ്മദ് ബഷീര്‍ (55) എന്നിവരാണ് മരിച്ചത്. വധു ഷെറിന്‍ (25), മാതാവ് മലീഹാ ബഷീര്‍ (44) എന്നിവരെ പരിക്കുകളോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച തിരൂരിലായിരുന്നു വിവാഹം. എം.സി. റോഡിലെ പരത്തുവയലിപ്പടിയില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് അപകടം. വണ്ടിപ്പെരിയാറിലെ വധൂഗൃഹത്തിലേയ്ക്ക് പോകുകയായിരുന്നു ഇവര്‍. കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുഹമ്മദ് ബഷീറാണ് കാര്‍ ഓടിച്ചിരുന്നത്. ഹൈവേ പോലീസ് ആസ്പത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും വരന്‍ മരിച്ചു. മൂന്ന് മണിയോടെ വധുവിന്റെ പിതാവും മരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: