ദുബൈ: നഗരത്തെ ഒരു മാസക്കാലം ആഘോഷത്തിന്‍െറയും വ്യാപാരത്തിന്‍െറയും ലോക തലസ്ഥാനമാക്കി മാറ്റിയ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ ഇനി ഒരു ദിനംകൂടി മാത്രം. ജനുവരി ഒന്നിന് തുടങ്ങിയ 20ാമത് ഡി.എസ്.എഫ് 32 ദിവസത്തെ മാമാങ്കമൊരുക്കി നാളെ വിടപറയുകയാണ്. അവസാനദിനങ്ങളില്‍ ആവേശം പാരമ്യത്തിലത്തെിച്ചാണ് ഡി.എസ്.എഫ് മുന്നേറുന്നത്. ദുബൈ അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയാണ് ഡി.എസ്.എഫിന് അവസാന ദിവസങ്ങളില്‍ പൊലിമ ചാര്‍ത്തുന്നത്. ജുമൈറ ബീച്ച് മൂന്നിലെ ആകാശത്തെ വര്‍ണത്തിലും വൈവിധ്യത്തിലും കുളിപ്പിച്ച് വ്യാഴാഴ്ച തുടങ്ങിയ പട്ടം പറത്തല്‍ ഇന്ന് സമാപിക്കും. പല വിധ വര്‍ണങ്ങളിലും രൂപത്തിലും ആകാശത്ത് പറക്കുന്ന പട്ടങ്ങള്‍ നമ്മുടെ പട്ട സങ്കല്പങ്ങളെ കീഴ്മേല്‍ മറിക്കുന്നതാണ്. റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്നവയും വെളിച്ചം പരത്തുന്നവയുമെല്ലാമായി നാനാതരം പട്ടങ്ങളാണ് ആകാശത്ത് കാണാനാവുക. ആകാശത്തെ ചലിക്കുന്ന കവിത കാണാന്‍ സണ്‍സെറ്റ് മാളിന് പിറകിലെ തീരത്തേക്ക് വലിയ തോതിലാണ് ജനക്കൂട്ടമത്തെുന്നത്. പരമാവധി ഉല്ലാസം പകരാനായി രാവും പകലും കലാപരിപാടികളും ലേസര്‍ ഷോയുമെല്ലാം അരങ്ങേറുന്നുണ്ട്. അവസാന ദിവസമായ ശനിയാഴ്ച 15,000ത്തിലേറെ പേര്‍ ഒരേസമയം 15 ഇടത്ത് നിന്ന് പട്ടം പറത്തി ഗിന്നസ് ബുക്ക് റെക്കോഡ് ശ്രമം നടത്തുന്ന കാഴ്ചയായിരിക്കും മുഖ്യ ആകര്‍ഷണം. 25 രാജ്യങ്ങളില്‍ നിന്നു 70 ലേറെ അന്താരാഷ്ട്ര പ്രശസ്തരായ പട്ടം പറത്തലുകാര്‍ മേളയില്‍ അണിനിരക്കുന്നുണ്ട്. ഗ്ളോബല്‍ വില്ളേജാണ് ഡി.എസ്.എഫ് തിരക്ക് ദൃശ്യമാകുന്ന മറ്റൊരു പ്രധാന ഇടം. 70 രാജ്യങ്ങളില്‍ നിന്നുള്ള 3500 ലേറെ കച്ചവടകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന ആഗോള ഗ്രാമത്തില്‍ കുറെ ദിവസങ്ങളായി വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ കലാ-സാംസ്കാരിക-ഉല്ലാസ പരിപാടികളും വര്‍ണക്കാഴ്ചകളും മേളക്ക് പൊലിമ പകരുന്നു. ആധുനികതയും പരമ്ബരാഗത ശൈലിയും സമന്വയിക്കുന്ന ഇവിടെ രണ്ടിന്‍െറയും കാഴ്ചകളും രുചിയും മണവും അനുഭവിക്കാം. സാധാരണ ദിവസങ്ങളില്‍ വൈകുന്നേരം നാലുമുതല്‍ ഒരു മണിവരെയും വാരാന്ത്യത്തില്‍ രാത്രി രണ്ടു വരെയുമാണ് ഡി.എസ്.എഫ് കാലയളവില്‍ ഗ്ളോബല്‍ വില്ളേജ് പ്രവര്‍ത്തിക്കുന്നത്. ഡി.എസ്.എഫിനോടനുബന്ധിച്ചുള്ള സന്ദര്‍ശകത്തിരക്ക് നഗരത്തിലെ എല്ലാ മാളുകളിലും ദൃശ്യമാണ്. രാവും പകലും ജനബാഹുല്യത്താല്‍ വീര്‍പ്പുമുട്ടുകയാണ് മാളുകളും കച്ചവട കേന്ദ്രങ്ങളും. ഈ ഡി.എസ്.എഫ് കാലയളവില്‍ എമിറേറ്റ്സ് എയര്‍ലൈന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധനവുണ്ടായതായാണ് കണക്ക്. തിരക്ക് നേരിടാന്‍ സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്ന് അധിക വിമാനങ്ങള്‍ സര്‍വീസ് നടത്തിയതായി കമേഴ്സ്യല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്‍റ് ശൈഖ് മാജിദ് അല്‍ മുവല്ല പറഞ്ഞു. മുംബൈ,കുവൈത്ത്, കറാച്ചി, ലണ്ടന്‍,ഡല്‍ഹി,ദോഹ,കയ്റോ,ബെയ്റൂത്ത്, മസ്ക്കത്ത്,മനില,പാരീസ്, റിയാദ്,ജിദ്ദ, ഫ്രാങ്ക്ഫര്‍ട്ട്,മ്യൂണിക്ക് എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ ഇത്തവണ ഡി.എസ്.എഫിനത്തെയതെന്ന് അദ്ദേഹം പറഞ്ഞു. ആകെ യാത്രക്കാരില്‍ പകുതിയും ഇവിടങ്ങളില്‍ നിന്നായിരുന്നു.
2015 ജനുവരി 31, ശനിയാഴ്‌ച
ദുബൈ ഷോപ്പിങ് മേളക്ക് തിരശ്ശീല

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ