2015 ജനുവരി 26, തിങ്കളാഴ്‌ച

വീണ്ടും പുലിവാല് പിടിച്ച്‌ നയന്‍താര; ചെന്നെയിലെ ബിവറേജില്‍ നിന്നും താരസുന്ദരി ബിയര്‍ വാങ്ങുന്ന വീഡിയോ വൈറലാകുന്നു...


 veendum pulival pidich nayanthara; chenneyile bivarejil

വിവാദങ്ങളും ഗോസിപ്പുകളും ഒന്നും നയന്‍താരയ്ക്ക് പുത്തരിയല്ല. പ്രഭുദേവയ്‌ക്കൊപ്പമുള്ള പ്രണയവും വേര്‍പിരിയലും ഒക്കെ കഴിഞ്ഞ് വീണ്ടും സിനിമയില്‍ സജീവമായ താരസുന്ദരി വീണ്ടും വിവാദങ്ങളില്‍ പ്പെട്ടിരിക്കുകയാണ്. ഇപ്പോഴത്തെ വിവാദത്തിന് കാരണം നടിയുടെ ഒരു വീഡിയോയാണ്. നയന്‍താര ബിവറേജില്‍ ക്യൂ നിന്ന് ബിയര്‍ വാങ്ങുന്ന വീഡിയോയാണ് യൂട്യൂബില്‍ വൈറലാകുന്നത്. ചെന്നൈയിലെ ഒരു ബിവറേജില്‍ നിന്നാണ് നയന്‍സ് ബിയര്‍ വാങ്ങിയത്. തിരക്കിനിടെ അപ്രതീക്ഷിതമായി ഷോപ്പിലെത്തിയ താരസുന്ദരി മൂന്ന് ബിയറുകളും വാങ്ങി മടങ്ങുന്നതാണ് വീഡിയോയിലെ ദൃശ്യം. വെള്ളിയാഴ്ചയാണ് വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്. ബിവറേജിന്റെ അകത്തു നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മൊബൈലില്‍ ചിത്രീകരിച്ചതിന് സമാനമായി ദൃശ്യ വ്യക്തതയില്ലാത്ത വീഡിയോയാണ് പ്രചരിക്കുന്നത്. യൂട്യൂബില്‍ ഇതിനകം ഹിറ്റായ വീഡിയോ ഫേസ്‌ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളിലും പ്രചരിക്കുന്നുണ്ട്. അതേസമയം ഏതെങ്കിലും സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി ചിത്രീകരിച്ച വീഡിയോയാണോ ഇതെന്നും വ്യക്തമല്ല. സിനിമയ്ക്ക് വേണ്ടിയുള്ള
ചിത്രീകരണമാണിതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. പോടാ പോടി ഒരുക്കിയ വിഗ്‌നേഷ് ശിവനാണ് സംവിധായകന്‍. സിനിമയുടെ പ്രചരണത്തിന് അണിയറപ്രവര്‍ത്തകന്‍ തന്നെ പുറത്തുവിട്ടതാണ് ഈ വീഡിയോ എന്നും പ്രചരണമുണ്ട്. ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയിലേക്ക് തിരിച്ചെത്തിയ നയന്‍സ് വീണ്ടും തിരക്കിലായിക്കഴിഞ്ഞു. തമിഴില്‍ ചിമ്ബുവിനൊപ്പം ഇത് നമ്മ ആള്,നാനും റൗഡി താന്‍,സൂര്യയുടെ മാസ്സ്,ജയം രവിയുടെ തനി ഒരുവന്‍,അശ്വിന്‍ ശരവണന്റെ മായാ,മലയാളത്തില്‍ സിദ്ദീക്ക് മമ്മൂട്ടി ചിത്രം ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്നിവയാണ് ഈ വര്‍ഷം വരാനിരിക്കുന്ന നയന്‍താരാ സിനിമകള്‍.

അഭിപ്രായങ്ങളൊന്നുമില്ല: