2015 ജനുവരി 26, തിങ്കളാഴ്‌ച

കൊല്ലത്ത് പാസ്‌പോര്‍ട്ട് മേള ജനുവരി 31ന്


 

തി രുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസ് പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിക്കുന്നതിനായി ജനുവരി 31 ശനിയാഴ്ച കൊല്ലത്തെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ പ്രത്യേക പാസ്‌പോര്‍ട്ട് മേള സംഘടിപ്പിക്കും. അപേക്ഷകര്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച്‌ സന്ദര്‍ശന സമയം മുന്‍കൂട്ടി നിശ്ചയിച്ച്‌ വാങ്ങണം. 

 വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള ഗവണ്‍മെന്റ്/പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് രാവിലെ 9 മുതല്‍ 11.30 വരെ മേളയില്‍ നേരിട്ട് ഹാജരാകാം. നേരിട്ടോ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം മുഖേന ഓണ്‍ലൈന്‍ വഴിയോ ഈ വിഭാഗക്കാര്‍ക്ക് ഫീസടക്കാം. അപേക്ഷകര്‍ നിശ്ചിത സമയത്ത് ആപ്ലിക്കേഷന്‍ റഫറന്‍സ് നമ്ബരും (എ.ആര്‍.എന്‍) മതിയായ രേഖകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഹാജരാവണമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ സി.ബി. സോയ അറിയിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: