ഫെയ്‌സ്ബുക്ക് അതിന്റെ മെസഞ്ചര്‍ ആപ്പിലേക്ക് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നു. ശബ്ദസന്ദേശങ്ങള്‍ ടെക്സ്റ്റാക്കി മാറ്റുന്ന ഫീച്ചറാണ് (Voice to Text Feature) അവതരിപ്പിക്കുന്നത്.
ഇത്തരമൊരു മെസഞ്ചര്‍ ഫീച്ചര്‍ പരീക്ഷിക്കുന്ന കാര്യം, ഫെയ്‌സ്ബുക്ക് മെസേജിങിന്റെ ചുമതലയുള്ള വൈസ് പ്രസിഡന്റ് ഡേവിഡ് മാര്‍കുസ് കഴിഞ്ഞ ദിവസം ഒരു പോസ്റ്റില്‍അറിയിച്ചു. ടൈപ്പ് ചെയ്യാതെ തന്നെ വോയ്‌സ് ക്ലിപ്പുകള്‍ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കാന്‍ പുതിയ ഫീച്ചര്‍ സഹായിക്കും.
ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി വോയ്‌സ് മെസേജ് അയയ്ക്കുന്നതിന് മുന്നോടിയായി, ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്യാന്‍ മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്യണം. നിങ്ങള്‍ മെസേജ് അയച്ചുകഴിഞ്ഞാല്‍, ഫെയ്‌സ്ബുക്ക് ആ ശബ്ദസന്ദേശം ടെക്സ്റ്റാക്കി മാറ്റും. വോയ്‌സ് മെസേജിനരികിലുള്ള ഐക്കണില്‍ ടാപ്പ് ചെയ്താല്‍, ശബ്ദസന്ദേശത്തെ ടെക്സ്റ്റില്‍ കാട്ടിത്തരും.
ശബ്ദസന്ദേശം നല്‍കുന്നയാളുടെ ഉച്ഛാരണം, സംസാര രീതി, സംസാര വ്യക്തത തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും, ടെക്സ്റ്റാക്കി മാറ്റുമ്പോഴത്തെ കൃത്യത. ഗൂഗിള്‍ വോയ്‌സ് ( Google Voice ) പോലെയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ ഈ ഫീച്ചറും പ്രവര്‍ത്തിക്കുക.
സ്പീച്ച് റിക്കഗ്നിഷന്‍ കമ്പനിയായ Wit.ai യെ ഫെയ്‌സ്ബുക്ക് അടുത്തയിടെ സ്വന്തമാക്കിയിരുന്നു. ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ പുതിയ ഫീച്ചറിന് ആ ഏറ്റെടുക്കലുമായി ബന്ധമുണ്ടെന്ന് നിരീക്ഷകര്‍ കരുതുന്നു.
നിലവില്‍ പരിമിതമായ തോതില്‍ മാത്രമേ പുതിയ ഫീച്ചര്‍ ലഭ്യമാകൂ. യൂസര്‍മാരുടെ പക്കല്‍നിന്ന് പുതിയ ഫീച്ചറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെങ്കില്‍, അധികം വൈകാതെ ഈ സര്‍വീസ് വ്യാപകമായി കിട്ടിത്തുടങ്ങും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ