രക്ഷിതാക്കളുടെ ഫോണ്‍കോളുകള്‍ അവഗണിക്കുന്ന മക്കള്‍ക്ക് പണി കൊടുക്കാനും ആപ്പ്. അച്ഛനമ്മമാരുടെ ഫോണ്‍ അവഗണിച്ചാലുടന്‍ മക്കളുടെ സ്മാര്‍ട്ട് ഫോണുകള്‍ ലോക്ക് ചെയ്യുന്നതാണ് ഈ പുതിയ ആപ്പ്.
ഇത് ഉപയോഗിക്കുന്നതിലൂടെ രക്ഷിതാക്കളുടെ ഫോണ്‍ മക്കള്‍ അവഗണിക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് 'Ignore No More' എന്ന ആപ്പ് വികസിപ്പിച്ച അമേരിക്കക്കാരനായ ഷാരോണ്‍ സ്റ്റാന്‍ഫ്രിഡ് പറയുന്നത്.
ഇതിനായി രക്ഷിതാക്കളുടെയും മക്കളുടെയും ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രം മതി. നാലക്ക ഡിജിറ്റല്‍ കോഡ് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. ലോക്ക് ചെയ്തുകഴിഞ്ഞാല്‍ മക്കള്‍ക്ക് ഫോണില്‍ സന്ദേശമയയ്ക്കാനോ, ഗെയിം കളിക്കാനോ, നവമാധ്യമങ്ങളില്‍ ഇടപെടാനോ, ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനോ സാധിക്കില്ല.
രക്ഷിതാവിനെ തിരിച്ചുവിളിച്ച് അവരുടെ കൈവശമുള്ള പാസ്‌വേഡ് ഉപയോഗിച്ചാല്‍ മാത്രമേ ലോക്ക് ആയ ഫോണ്‍ വീണ്ടും ഉപയോഗിക്കാനാകൂ.
ഇത് മക്കളെ ശിക്ഷിക്കാനുള്ള ആപ്പ് അല്ലെന്നും അവരെ നേര്‍വഴിക്ക് നടത്താനുള്ള ഉപകരണം മാത്രമാണെന്നും സ്റ്റാന്‍ഫ്രിഡ് പറഞ്ഞു.

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ലഭ്യമായ ആപ്പ് മാര്‍ച്ച് മാസത്തോടെ െഎ ഫോണുകളിലും ഉപയോഗിക്കാനാകും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ