2015 ജനുവരി 26, തിങ്കളാഴ്‌ച

കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം ഉദ്ഘാടനത്തിനിടെ പ്രതിഷേധം

 
തിരുവനന്തപുരം • ദേശീയ ഗെയിംസ് വേദിയായ തിരുവനന്തപുരം കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിന്‍റെ ഉദ്ഘാടനത്തിനിടെ ഇടതുയുവജനസംഘടനകളുടെ പ്രതിഷേധം. ദേശീയ ഗെയിംസിലെ അഴിമതി അന്വേഷിക്കണമെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഒരു സംഘം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റയുടനെയായിരുന്നു ഇത്. തുടര്‍ന്ന് പൊലീസെത്തി സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. ദേശീയ ഗെയിംസിന്‍റെ ഉദ്ഘാടനവും സമാപനവും ഈ സ്‌റ്റേഡിയത്തിലാണു നടക്കുക. അന്‍പതിനായിരം പേര്‍ക്കിരിക്കാവുന്ന സ്‌റ്റേഡിയത്തില്‍ 31നാണ് ദേശീയ ഗെയിംസിന്‍റെ ഉദ്ഘാടനം.

അഭിപ്രായങ്ങളൊന്നുമില്ല: