തിരുവനന്തപുരം: പുതിയ മെഡിക്കല്‍ കോളേജുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കാത്തതിലും ഡോക്ടര്‍മാരുടെ അന്യായമായ സ്ഥലംമാറ്റത്തിലും പ്രതിഷേധിച്ച് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം തുടങ്ങി. അധ്യാപനം, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ യോഗങ്ങള്‍ എന്നിവയില്‍ നിന്ന് വിട്ടു നിന്നാണ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നിസഹകരണ സമരം നടത്തുന്നത്. എന്നാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം തടസപ്പെടില്ലെന്നും ഒ.പി, അത്യാഹിതവിഭാഗങ്ങള്‍, ശസ്ത്രക്രിയകള്‍ എന്നിവ തടസ്സംകൂടാതെ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഇടുക്കിയിലേയും മഞ്ചേരിയിലേയും പുതിയ മെഡിക്കല്‍ കോളജുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കാനാണ് മറ്റിടങ്ങളില്‍ നിന്ന് തസ്തികയടക്കം ഡോക്ടര്‍മാരെ സ്ഥലം മാറ്റിയത്. തിരുവനന്തപുരം ഉള്‍പ്പെടെ അഞ്ച് മെഡിക്കല്‍ കോളേജുകളില്‍നിന്നായി 36 ഡോക്ടര്‍മാരെയാണ് പുതുതായി ആരംഭിച്ച മഞ്ചേരി, ഇടുക്കി മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റിയത്. ഇതിനെതിരെ കഴിഞ്ഞദിവസം ഇവര്‍ സൂചനാസമരം നടത്തിയിരുന്നു.
2015 ജനുവരി 26, തിങ്കളാഴ്‌ച
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ നിസ്സഹകരണ സമരം തുടങ്ങി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ