2015 ജനുവരി 26, തിങ്കളാഴ്‌ച

രാജ്പഥിലെ റിപ്പബ്ളിക് ആഘോഷങ്ങളില്‍ പങ്കാളിയായി മോഹന്‍ലാലും

rajpathile rippablik aaghoshangalil pangkaliyayi mohanlalum ന്യൂഡല്‍ഹി • രാജ്യത്തിന്‍റെ 66_ാമത് റിപ്പബ്ളിക് ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് ലഫ്റ്റനന്‍റ് കേണല്‍ മോഹന്‍ലാലും. സൈനിക വേഷത്തില്‍ ഭാര്യ സുചിത്രയ്ക്കും സംവിധായകന്‍ മേജര്‍ രവിക്കും ഒപ്പമാണ് ഡല്‍ഹി രാജ്പഥില്‍ നടന്ന റിപ്പബ്ളിക് ദിന പരേഡ് കാണാന്‍ ലാല്‍ എത്തിയത്. രാജ്പഥിലെ റിപ്പബ്ളിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്. ജീവിതത്തില്‍ ആദ്യമായാണ് റിപ്പബ്ളിക്ദിനാഘോഷത്തില്‍ പങ്കെടുക്കുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.മോഹന്‍ലാലിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ് : എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമായ നിമിഷം. രാവിലെ ഏഴുമണിക്കു തന്നെ പരേഡ് കാണാന്‍ ഞാന്‍ എത്തി. മഴയെ അവഗണിച്ചും രാജ്യത്തിന്‍റെ റിബ്ളിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ആകാംക്ഷഭരിതരായി കാത്തിരിക്കുന്ന ജനങ്ങളെയാണ് ഞാനവിടെ കണ്ടത്. ആനന്ദം നല്‍കുന്നവയും അവിശ്വസനീയവുമായിരുന്നു പരേഡ് കാഴ്ചകള്‍.

അഭിപ്രായങ്ങളൊന്നുമില്ല: