2015 ജനുവരി 26, തിങ്കളാഴ്‌ച

നരേന്ദ്ര മോദി ഒബാമയെ ആലിംഗനം ചെയ്തപ്പോള്‍ ഫേസ്‌ബുക്ക് മുതലാളി ഹാപ്പിയായി! മോദി പോസ്റ്റ് ചെയ്ത ചിത്രത്തിന് സുക്കര്‍ ബര്‍ഗിന്റെ ലൈക്ക്


 


ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെ കെട്ടിപ്പിടിച്ചപ്പോള്‍ ഫേസ്‌ബുക്ക് മുതലാളി ഹാപ്പിയായി. പിന്നെ മടിച്ചു നിന്നില്ല, കൈയോടെ കൊടുത്തു ഒരു ലൈക്ക്. പ്രധാമന്ത്രി മോദി ഫേസ്‌ബുക്ക് പേജില്‍ പോസ്റ്റ് ചെയത് ചിത്രത്തിനാണ് ഫേസ്‌ബുക്ക് സ്ഥാപനകും സിഇഒയുമായി മാര്‍ക്ക് സുക്കര്‍ബര്‍ഗ് ലൈക്ക് ചെയ്തത്. ന്യൂഡല്‍ഹി പാലം വിമാനത്താവളത്തില്‍ വച്ച്‌ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ ആലിംഗനം ചെയ്ത് സ്വീകരിക്കുന്ന ചിത്രത്തിനാണ് സുക്കര്‍ബര്‍ഗ് ലൈക്ക് ചെയ്തിരിക്കുന്നത്.
 ഉച്ചയ്ക്ക് രണ്ടേകാലോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് പതിനഞ്ചു ലക്ഷത്തിലേറെ ലൈക്കുകളും 39,000ത്തോളം കമന്റുകളുമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. 55000ത്തിലേറെ പേര്‍ ചിത്രം ഷെയര്‍ ചെയ്തു. 

ന്യൂഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഒബാമയെ സ്വീകരിക്കാന്‍ പ്രോട്ടോക്കോള്‍ ലംഘിച്ച്‌ നേരിട്ടെത്തിയ പ്രധാനമന്ത്രി ആലിംഗനം ചെയ്താണ് അദ്ദേഹത്തെ സ്വീകരിച്ചത്. അതിഥി ദേവോ ഭവ: എന്നും വെല്‍ക്കം ടു ഇന്ത്യ എന്നും പറയുന്ന കമന്റുകളാണ് നിരവധി. ഒബാമ ഇന്ത്യയിലെത്തുമ്ബോള്‍ഫേസ്‌ബുക്ക് സ്ഥാപകനെ പോലെ നിരവധി അമേരിക്കന്‍ സംരംഭകര്‍ പ്രതീക്ഷയിലാണ്. ഇന്ത്യയില്‍ മുതല്‍മുടക്കാനായി നിരവധി അമേരിക്കന്‍ കമ്ബനികളാണ് രംഗത്തെത്തിയിട്ടുള്ളത്. നേരത്തെ സുക്കര്‍ബെര്‍ഗ് തന്നെ ഇന്ത്യയില്‍ എത്തി മോദിയുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: