2015 ജനുവരി 26, തിങ്കളാഴ്‌ച

സംസ്ഥാനത്തെങ്ങും റിപബ്ലിക് ദിനാഘോഷം

samsthanathengum ripablik dhinaghosham

 
തിരുവനന്തപുരം: അറുപത്തിയഞ്ചാം റിപബ്ലിക് ദിനാഘോഷം സംസ്ഥാനത്തെങ്ങും ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപബ്ലിക് ദിനോഘോഷ ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സല്യൂട്ട് സ്വീകരിച്ചു. ജില്ലാ ആസ്ഥാനങ്ങളില്‍ മന്ത്രിമാരും സല്യൂട്ട് സ്വീകരിച്ചു. ഭരണം സുതാര്യമായിരിക്കണമെന്ന് ഗവര്‍ണര്‍ റിപബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന പരേഡ് മന്ത്രി ശിവകുമാര്‍ പതാക ഉയര്‍ത്തി. ആലപ്പുഴയില്‍ മന്ത്രി ഷിബു ബേബി ജോണും, പത്തനതിട്ടയില്‍ അടൂര്‍ പ്രകാശും സല്യൂട്ട് സ്വീകരിച്ചു. കാസര്‍കോട്ട് മന്ത്ി അനൂപ് ജേക്കബ് സല്യൂട്ട് സ്വീകരിച്ചു. കണ്ണൂരില്‍ കെ സി ജോസഫും, വയനാട്ടില്‍ പി ജെ ജോസഫും, കോഴിക്കോട് എം കെ മുനീറും റിപബ്ലിക് ദിനാഘോഷങങള്‍ക്ക് നേതൃത്വം നല്‍കി. മലപ്പുറത്ത് ആര്യാടന്‍ മുഹമ്മദ് സല്യൂട്ട് സ്വീകരിച്ചു. പാലക്കാട് രമേശ് ചെന്നിത്തലയും തൃശൂരില്‍ വി കെ ഇബ്രാഹിം കുഞ്ഞും, എറണാകുളത്ത് കെ ബാബുവും സല്യൂട്ട് സ്വകരിച്ചു. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇടുക്കിയില്‍ പി കെ ജയലക്ഷമിയും അഭിവാദ്യം സ്വീകരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: