2015 ജനുവരി 24, ശനിയാഴ്‌ച

റസൂല്‍ പൂക്കുട്ടിയ്ക്ക് അന്താരാഷ്ട്ര അവാര്‍ഡിന് നോമിനേഷന്‍

ഓസ്‌കര്‍ ജേതാവും മലയാളിയുമായ റസൂല്‍ പൂക്കുട്ടിയ്ക്ക് സൗണ്ട് എഡിറ്റിംഗിനുള്ള ഉന്നത അവാര്‍ഡിന് നോമിനേഷന്‍. സൗണ്ട് എഡിറ്റിംഗിലെ മികച്ച ചിത്രത്തിന് നല്‍കുന്ന 'ഗോള്‍ഡ് റീല്‍' അവാര്‍ഡിനാണ് റസൂല്‍ പൂക്കുട്ടിയ്ക്ക് നാമനിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.

'റോര്‍' എന്ന ഹിന്ദി/ബംഗാളി ചിത്രത്തിലെ ശബ്ദ മിശ്രണത്തിനാണ് റസൂല്‍ പൂക്കിട്ടിയ്ക്ക് ഗോള്‍ഡന്‍ റീല്‍ നാമനിര്‍ദ്ദേശം ലഭിച്ചത്. കമല്‍ സദാനാ ആണ് ചിത്രത്തിന്റെ സംവിധായകന്‍.

അമേരിക്കയിലെ മോഷന്‍ പിക്‌ചേഴ്‌സ് സൗണ്ട് എഡിറ്റേഴ്‌സ് നല്‍കുന്ന അവാര്‍ഡാണ് ഗോള്‍ഡന്‍ റീല്‍. ശബ്ദ മിശ്രണ രംഗത്തെ അന്താരാഷ്ട്ര തലത്തിലെ തന്നെ ഏറ്റവും വലിയ അവാര്‍ഡാണിത്.

ഫിബ്രവരി 15 ന് ലോസാഞ്ചല്‍സിലാണ് അവാര്‍ഡ് പ്രഖ്യാപനം. 62-ാമത് ഗോള്‍ഡന്‍ റീല്‍ അവാര്‍ഡാണ് ഇത്തവണ പ്രഖ്യാപിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: