2015 ജനുവരി 27, ചൊവ്വാഴ്ച

ഉപഭോക്താക്കളെ ചൂഷണംചെയ്ത് ഗ്യാസ് ഏജന്‍സികള്‍

upabhokthakkale chushanancheyth gyas aejansikal
കൊച്ചി: പുതിയ ഗ്യാസ് കണക്ഷന്‍ എടുക്കാനെത്തുന്നവരില്‍ നിന്ന് ഗ്യാസ് ഏജന്‍സികള്‍ വന്‍തുക പിടുങ്ങുന്നു. ഒരോ പുതിയ കണക്ഷനും 2500 മുതല്‍ 3000 രൂപവരെയാണ് ഇവര്‍ അനധികൃതമായി ഈടാക്കുന്നത്. നിങ്ങള്‍ക്ക് ഒരു പുതിയ ഗ്യാസ് കണക്ഷന് വേണമെങ്കില്‍ എത്ര രൂപ മുടക്കണം? ഒരു സിലണ്ടര്‍ മാതമുള്ള കണക്ഷനാണെങ്കില്‍ 2800 രൂപയെന്ന് ഭാരത് ഗ്യാസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പറയുന്നു. പക്ഷെ ഒരു ഗ്യാസ് ഏജന്‍സിയും ഈ വിലക്ക് നിങ്ങള്‍ കണക്ഷന്‍ തരില്ല. കാരണം ലളിതം. കണക്ഷന്‍ മാത്രം എടുത്താല്‍ പോര. സ്റ്റൗ, ലൈറ്റര്‍, സിലണ്ടര്‍ വയക്കാനുള്ള ട്രോളി - ഇതെല്ലാം ഏജന്‍സിയില്‍ നിന്ന് എടുത്താലേ കണക്ഷന്‍ തരൂ. കണക്ഷന് ശരിക്കുള്ള വില 2800. സ്റ്റൗ ഉള്‍പ്പടെ മറ്റ് സാധനങ്ങളുടെ വില 2600. ഇനി സ്റ്റൗ ലൈറ്ററുമൊക്കെ കൈയ്യിലുണ്ടെന്ന് പറഞ്ഞുനോക്കൂ. അപ്പോള്‍ തന്ത്രം മാറും ചുരക്കത്തില്‍ 2800 രൂപക്ക് സര്‍ക്കാര്‍ നല്‍കാന്‍ പറയുന്ന കണക്ഷന് ഏജന്‍സില്‍ പിടുങ്ങുന്നത് 5400. ഏജന്‍സികള്‍ക്ക് വില്‍ക്കാനുളള സാധനങ്ങള്‍ കുക്കറില്‍ നിന്ന് വാക്ക്യംക്‌ളീനറും, വാട്ടര്‍പ്യൂരിഫയറും ഒക്കെ ആകുന്നത് അനുസിരിച്ച്‌ ആകെ വില 6500 രൂപവരെയാകും. അങ്ങനെ ഗ്യാസ് ഏജിസികള്‍സാധാരണക്കാരന്റെ കീശയില്‍ നിന്ന് കൈയ്യിട്ടുവാരുന്നത് 3700 രൂപവരായാണ്. ഗ്യാസ് കണക്ഷന്‍ ജീവ വായുപോലെ പ്രാധപ്പെടത്തതായതുകൊണ്ട് ഒരാളും തര്‍ക്കിക്കില്ല. തിരിച്ച്‌ ഒരു ചോദ്യം പോലും ചോദിക്കില്ല.

അഭിപ്രായങ്ങളൊന്നുമില്ല: