റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനിടെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി സല്യൂട്ട് ചെയ്തില്ലെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യക്തി അധിക്ഷേപം. 'ഹിഹാദി അനുഭാവി', 'ഇന്ത്യ വിരോധി', 'ചതിയന്‍' എന്നിങ്ങനെയുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിന് കീഴില്‍ വരുന്നത്. ചില പോസ്റ്റുകളില്‍ ദേശസ്നേഹം തെളിക്കാന്‍ ആവശ്യപ്പെടുന്നു. ഉപരാഷ്ട്രപതിയെ ഇംപീച്ച് ചെയ്യണമെന്ന് ചിലര്‍ ആവശ്യപ്പെടുമ്ബോള്‍, രാജിവെക്കണമെന്നും സിറിയയില്‍ ഐസിസില്‍ ചേരണമെന്നു വരെ ചിലര്‍ അധിക്ഷേപിക്കുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയ വിവാദത്തില്‍ വിശദീകരണവുമായി ഉപരാഷ്ട്രപതിയുടെ ഓഫീസ് രംഗത്തെത്തി. പ്രോട്ടോക്കോള്‍ പ്രകാരം ഉപരാഷ്ട്രപതി വിശിഷ്ടാതിഥി അല്ലെങ്കില്‍ ദേശീയ ഗാനത്തിന് സല്യൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരിച്ചു. ദേശീയഗാനം ആലപിക്കുമ്ബോള്‍, വിശിഷ്ടാതിഥിയും യൂണിഫോമിലുള്ള ആളുകളും സല്യൂട്ട് ചെയ്യണം. സിവില്‍ ഡ്രസിലുള്ള ആളുകള്‍ അറ്റെന്‍ഷനായി നില്‍ക്കണം. പ്രോട്ടോക്കോള്‍ പ്രകാരം പട്ടാളത്തിന്റെ പരമാധികാരി രാഷ്ട്രപതിയാണ്, അതുകൊണ്ട് സല്യൂട്ട്സ്വീകരിക്കേണ്ടതും ചെയ്യേണ്ടതും അദ്ദേഹമാണ്. ഉപരാഷ്ട്രപതി അറ്റെന്‍ഷനായി നില്‍ക്കുകയാണ് ചെയ്യേണ്ടത്. ഉപരാഷ്ട്രപതി വിശിഷ്ടാതിഥിയാകുമ്ബോള്‍ മാത്രമെ അദ്ദേഹത്തിന് സല്യൂട്ട് ചെയ്യേണ്ടതായുള്ളു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പരേഡ് നടക്കുന്ന സമയത്ത് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ സല്യൂട്ട് ചെയ്ത് നില്‍ക്കുന്നതായും ഹാമിദ് അന്‍സാരി അറ്റെന്‍ഷനായി നില്‍ക്കുന്നതുമായ ചിത്രം ട്വിറ്ററില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.
2015 ജനുവരി 27, ചൊവ്വാഴ്ച
ഹാമിദ് അന്‍സാരിയോട് ദേശസ്നേഹം തെളിയിക്കാന്‍ സോഷ്യല്‍ മീഡിയ

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ