2015 ജനുവരി 27, ചൊവ്വാഴ്ച

വീട്ടുടമയുടെ ക്രെഡിറ്റ് കാര്‍ഡ് മോഷ്ടിച്ച്‌ പണം പിന്‍ വലിച്ച ജോലിക്കാരി അറസ്റ്റില്‍


 

ദുബൈ: വീട്ടുടമയുടെ ക്രെഡിറ്റ് കാര്‍ഡ് മോഷ്ടിച്ച്‌ 16,000 ദിര്‍ഹം പിന്‍ വലിച്ച ജോലിക്കാരിയെ പോലീസ് അറസ്റ്റുചെയ്തു. ഏഷ്യക്കാരിയായ ജോലിക്കാരി ആദ്യം 6,000 ദിര്‍ഹവും പിന്നീട് 10,000 ദിര്‍ഹവും പിന്‍ വലിക്കുകയായിരുന്നു. ജോലിക്കാരി വീട്ടുടമയുടെ മകളുടെ ബോക്‌സില്‍ നിന്ന് 20,000 ദിര്‍ഹം പിന്‍ വലിക്കുകയും ചെയ്തിരുന്നു. മൂന്നാമത്തെ തവണ പണം പിന്‍ വലിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ക്രെഡിറ്റ് കാര്‍ഡ് എടിഎമ്മില്‍ കുടുങ്ങി. ക്രെഡിറ്റ് കാര്‍ഡ് മോഷണം പോയപ്പോള്‍ തന്നെ വീട്ടുടമ ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജോലിക്കാരി അറസ്റ്റിലായത്.

അഭിപ്രായങ്ങളൊന്നുമില്ല: