ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് മാറ്റിനിറുത്തപ്പെട്ട എസ് ശ്രീശാന്തിനെ ഇനി കാണുക പുതിയ രൂപത്തില്‍. സിനിമയില്‍ തിളങ്ങാനായി സിക്സ് പായ്ക്കിലായിരിക്കും ശ്രീശാന്ത് എത്തുക. മിനിസ്‌ക്രീനിലൂടെ കരിയറിലെ രണ്ടാം വരവിന് തുടക്കം കുറിച്ച ശ്രീശാന്ത് സിനിമയില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. ക്രിക്കറ്റ് കേന്ദ്ര വിഷയമാക്കി പുരി ജഗന്നാഥ് ഒരുക്കുന്ന തെലുങ്ക് സിനിമ, ഒരു ബോളിവുഡ് ചിത്രം എന്നിവയാണ് ശ്രീശാന്തിന്റെ പുതിയ പ്രോജക്റ്റുകള്‍. അഭിനയം മാത്രമല്ല, അന്‍പുളള അഴകാ എന്ന തമിഴ് ചിത്രത്തിന് വേണ്ടി സംഗീത സംവിധായകനായും ശ്രീ പ്രവര്‍ത്തിക്കുന്നുണ്ട്. ആറ് പാട്ടുകളാണ് സിനിമയില്‍ ഉള്ളത്. ഈ പാട്ടുകള്‍ ചിട്ടപ്പെടുത്തിക്കഴിഞ്ഞതായും ശ്രീശാന്ത് പറഞ്ഞു. നേരത്തെ ഝലക് ദിഖ്‌ലാ ജാ പോലുള്ള റിയാലിറ്റി ഷോകളിലും ടി വി പരിപാടികളിലും ശ്രീശാന്ത് പ്രത്യക്ഷപ്പെട്ടിരുന്നു. ക്രിക്കറ്റ് പോലെ തന്നെ ശ്രീയ്ക്ക് താത്പര്യമുള്ള മേഖലയാണ് ഡാന്‍സും അഭിനയവും. മിനിസ്‌ക്രീനിലെപ്പോലെ സിനിമയിലും തിളങ്ങാനാണ് ശ്രീയുടെ ആഗ്രഹം. ഇതേസമയം ക്രിക്കറ്റിലേക്ക് ശക്തമായി തിരിച്ചെത്താനും ശ്രീശാന്ത് ആഗ്രഹിക്കുന്നുണ്ട്.
2015 ജനുവരി 27, ചൊവ്വാഴ്ച
സിനിമയിലെ അരങ്ങേറ്റത്തിനായി ശ്രീശാന്ത് സിക്സ് പായ്ക്കില്‍

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ