2015 ജനുവരി 26, തിങ്കളാഴ്‌ച

ദുബൈ ഷോപ്പിംങ്ങ് ഫെസ്റ്റിവലിലെ ശാമിലെ വ്യാപാരി


 





 

കൗതുകങ്ങളുടെ വലിയൊരു ലോകം തന്നെയാണ് ദുബൈ ഷോപ്പിങ്ങ് ഫെസ്റ്റിവലില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. അറബിക്കഥകളിലെ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ശാമില്‍ നിന്നുള്ള ഒരു വ്യാപാരിയെ മേളയില്‍ പരിചയപ്പെടാം. ആയിരത്തിയൊന്ന് രാവുകളിലെയും മറ്റ് അറബിക്കഥകളിലെയും നിരവധി കഥാപാത്രങ്ങള്‍ പലരുടെയും മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ട്. ഇത്തരത്തിലുള്ള കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന ഒരു വഴിക്കച്ചവടക്കാരന്‍ ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിലെ അറബിക്കഥകളിലെ ജീവിക്കുന്ന താരമാവുകയാണ്. 
വിശാല സിറിയയെന്നറിയപ്പെടുന്ന ശാമില്‍ നിന്നാണ് ഇദ്ദേഹം കച്ചവടത്തിനായി ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിലെത്തിയത്. വ്യത്യസ്ത പഴങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ പഴച്ചാര്‍ നിറച്ച മനോഹരമായ വലിയ കൂജയുമായാണ് ഇയാള്‍ വഴിക്കച്ചവടം നടത്തുന്നത്. തുടക്കം മുതല്‍ തന്നെ ഈ കൂജയുമേന്തി ഇയാള്‍ മേളയിലെ സജീവ സാന്നിധ്യമാണ്. തണുപ്പുണ്ടെങ്കിലും തനിക്ക് കച്ചവടത്തിന് കുറവില്ലെന്ന് ഇദഹം പറയുന്നു. ജ്യൂസ് കുടിച്ചില്ലെങ്കിലും ഇദഹത്തിനെ കാണാനെങ്കിലും ചുറ്റുംകൂടുന്നവരും കുറവല്ല. 
ബിസിനസ് മേളകള്‍ക്ക് പുറമെ ഇത്തരത്തിലുള്ള വ്യത്യസ്ത കാ!ഴ്ചകളുംമേളയെ ഏറെ സജീവമാക്കുന്നുണ്ട്. ഇരുപത് വര്‍ഷം പിന്നിടുമ്ബോള്‍ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ മുന്‍വര്‍ഷത്തേക്കാള്‍ ഏറെ സജീവമാവുകയാണെന്ന് സന്ദര്‍ശകരും സാക്ഷ്യപ്പെടുത്തുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: