തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ മന്ത്രി കെ.എം. മാണിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാനകമ്മിറ്റി പ്രഖ്യാപിച്ച 12 മണിക്കൂര്‍ ഹര്‍ത്താല്‍ നാളെ (ചൊവ്വ) നടക്കും. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രവിതരണം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ഹര്‍ത്താല്‍ കണക്കിലെടുത്ത് സര്‍വകലാശാലാ പരീക്ഷകളും ജലഅതോറിറ്റി നാളെ നടത്താനിരുന്ന അദാലത്തും റേഷന്‍കാര്‍ഡിനുള്ള ഫോട്ടോ എടുപ്പുകളും മാറ്റിവച്ചിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ