കൊച്ചി: ആഷിക് അബുവിന്റെ കൈനീട്ടം എന്തായാലും കൊള്ളാം. അഷ്ടിക്ക് വകയില്ലാത്ത മാണി സാറിന് എന്റെ വക അഞ്ഞൂറ് എന്ന പറഞ്ഞ് ഫേസുബുക്കില്‍ പോസ്റ്റിട്ടത്തോടെ സോഷ്യല്‍ മീഡിയ ഒറ്റയടിക്ക് ധനമന്ത്രിക്ക് എതിരായി തിരിഞ്ഞു. ഇങ്ങനെ എന്റെ വക 500 സോഷ്യല്‍ മീഡിയയില്‍ തരംഗം തന്നെ തീര്‍ത്തു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തുടങ്ങിവച്ച സമരം തെരുവിലേക്കും നീളുന്നു. എന്റെവക 500 ഫേസ്‌ബുക്ക് ഗ്രൂപ്പുകാരരാണ് ഇന്ന് 'അഷ്ടിക്ക് വകയില്ലാത്ത കെഎം മാണി'ക്ക് വേണ്ടി തെരുവിലിറങ്ങി പിച്ചതെണ്ടിയത്. ഇന്ന് രാവിലെയായിരുന്നു കിസ് ഓഫ് ലവ് കാമ്ബയിനര്‍ രാഹുല്‍ പശുപാലന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ എം ജി റോഡിലും പരിസരത്തും പിച്ചതെണ്ടാന്‍ ഇറങ്ങിയത്. 'കെ എം മാണിയുടെ ആര്‍ത്തി നിവാരണ ഫണ്ട്' എന്നെഴുതിയ ബക്കറ്റുകളും ഏന്തിയായിരുന്നു യുവാക്കള്‍ പിച്ചതെണ്ടാന്‍ എത്തിയത്. നല്ല തടിമിടുക്കുള്ള യുവാക്കള്‍ ഒരുനിമിഷം ബക്കറ്റുമായി എത്തിയപ്പോള്‍ ചിലര്‍ കരുതിയത് യുവജന സംഘടനകളുടെ ബക്കറ്റ് പിരിവാകുമെന്നാണ്. എന്നാല്‍ പിന്നീടാണ് ചിലര്‍ക്ക് കാര്യം പിടികിട്ടിയത്. കാര്യം ഒന്നുമറിയാത്ത അന്യസംസ്ഥാന തൊഴിലാളികളുംനാണയതുട്ടുകള്‍ മാണിയുടെ ആര്‍ത്തിനിവാരണ ഫണ്ടിലേക്ക് നല്‍കി. പിച്ചതെണ്ടി കിട്ടുന്ന പണം മാണിക്ക് മണിഓഡറായി അയച്ചുകൊടുക്കാനാണ് യുവാക്കളുടെ പരിപാടി. നേരത്തെ #entevaka500 എന്ന ഹാഷ് ടാഗില്‍ തുടങ്ങിയ പ്രതിഷേധത്തെ തുടര്‍ന്ന് പാലയിലെ മാണിയുടെ വീടിന് സമീപത്തുള്ള പോസ്റ്റ് ഓഫീസില്‍ 15000 രൂപ മണിയോഡറായി എത്തിയിരുന്നു. മാണി ഇത് സ്വീകരിക്കാത്തതിനേത്തുടര്‍ന്ന് തിരിച്ചയക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. എന്നാല്‍ തിരിച്ചയച്ച പത്തുരൂപ തിരിച്ചുകിട്ടിയവരും വീഡിയോയെടുത്ത് ഫേസ്‌ബുക്കിലിട്ടുതുടങ്ങിയിട്ടുണ്ട്. അതും വൈറലായി. അതിനിടെയാണ് നടന്‍ അനൂപ് ചന്ദ്രന്‍ ആരുടേയെങ്കിലും കാലുപിടിച്ച് ആ സ്ഥാനത്തുതന്നെയിരിക്കണമെന്നാവശ്യപ്പെട്ട് നടന്‍ അനൂപ് ചന്ദ്രന്‍ ഫേസ്‌ബുക്കിലിട്ട വീഡിയോ വൈറലാകുന്നുണ്ട്. ഇതിനെ അനുകരിച്ച് നിരവധി പേര്‍ വീഡിയോകളുമായി രംഗത്തെത്തി. എന്റെ വക 500 എന്ന പേരില്‍ തുടങ്ങിയ ഫേസ്‌ബുക്ക് പേജിന് പതിനെട്ടായിരത്തിലേറെ പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍കാരന്‍ ഇട്ട വീഡിയോ ഏറെ വൈറലായിരുന്നു. കിസ് ഓഫ് ലവിന് ശേഷം സോഷ്യല്‍ മീഡിയയില്‍ രൂപംകൊണ്ട് ശക്തമായ പ്രക്ഷോഭമായാണ് മാണിക്കെതിരായ ഈ സമരം അറിയപ്പെടുന്നത്.
2015 ജനുവരി 26, തിങ്കളാഴ്‌ച
'അഷ്ടിക്ക് വകയില്ലാത്ത മാണി'ക്ക് വേണ്ടി യുവാക്കള്‍ 'പിച്ചചട്ടി'യുമെടുത്ത് തെരുവിലിറങ്ങി; ധനമന്ത്രിക്ക് നാണയത്തുട്ടുകള്‍ നീട്ടിയെറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളികള്‍ പോലും; ഒരു സോഷ്യല്‍ മീഡിയ പ്രതിഷേധം തെരുവിലെത്തിയ വിധം
കൊച്ചി: ആഷിക് അബുവിന്റെ കൈനീട്ടം എന്തായാലും കൊള്ളാം. അഷ്ടിക്ക് വകയില്ലാത്ത മാണി സാറിന് എന്റെ വക അഞ്ഞൂറ് എന്ന പറഞ്ഞ് ഫേസുബുക്കില്‍ പോസ്റ്റിട്ടത്തോടെ സോഷ്യല്‍ മീഡിയ ഒറ്റയടിക്ക് ധനമന്ത്രിക്ക് എതിരായി തിരിഞ്ഞു. ഇങ്ങനെ എന്റെ വക 500 സോഷ്യല്‍ മീഡിയയില്‍ തരംഗം തന്നെ തീര്‍ത്തു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തുടങ്ങിവച്ച സമരം തെരുവിലേക്കും നീളുന്നു. എന്റെവക 500 ഫേസ്‌ബുക്ക് ഗ്രൂപ്പുകാരരാണ് ഇന്ന് 'അഷ്ടിക്ക് വകയില്ലാത്ത കെഎം മാണി'ക്ക് വേണ്ടി തെരുവിലിറങ്ങി പിച്ചതെണ്ടിയത്. ഇന്ന് രാവിലെയായിരുന്നു കിസ് ഓഫ് ലവ് കാമ്ബയിനര്‍ രാഹുല്‍ പശുപാലന്റെ നേതൃത്വത്തില്‍ ഒരു സംഘം യുവാക്കള്‍ എം ജി റോഡിലും പരിസരത്തും പിച്ചതെണ്ടാന്‍ ഇറങ്ങിയത്. 'കെ എം മാണിയുടെ ആര്‍ത്തി നിവാരണ ഫണ്ട്' എന്നെഴുതിയ ബക്കറ്റുകളും ഏന്തിയായിരുന്നു യുവാക്കള്‍ പിച്ചതെണ്ടാന്‍ എത്തിയത്. നല്ല തടിമിടുക്കുള്ള യുവാക്കള്‍ ഒരുനിമിഷം ബക്കറ്റുമായി എത്തിയപ്പോള്‍ ചിലര്‍ കരുതിയത് യുവജന സംഘടനകളുടെ ബക്കറ്റ് പിരിവാകുമെന്നാണ്. എന്നാല്‍ പിന്നീടാണ് ചിലര്‍ക്ക് കാര്യം പിടികിട്ടിയത്. കാര്യം ഒന്നുമറിയാത്ത അന്യസംസ്ഥാന തൊഴിലാളികളുംനാണയതുട്ടുകള്‍ മാണിയുടെ ആര്‍ത്തിനിവാരണ ഫണ്ടിലേക്ക് നല്‍കി. പിച്ചതെണ്ടി കിട്ടുന്ന പണം മാണിക്ക് മണിഓഡറായി അയച്ചുകൊടുക്കാനാണ് യുവാക്കളുടെ പരിപാടി. നേരത്തെ #entevaka500 എന്ന ഹാഷ് ടാഗില്‍ തുടങ്ങിയ പ്രതിഷേധത്തെ തുടര്‍ന്ന് പാലയിലെ മാണിയുടെ വീടിന് സമീപത്തുള്ള പോസ്റ്റ് ഓഫീസില്‍ 15000 രൂപ മണിയോഡറായി എത്തിയിരുന്നു. മാണി ഇത് സ്വീകരിക്കാത്തതിനേത്തുടര്‍ന്ന് തിരിച്ചയക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്. എന്നാല്‍ തിരിച്ചയച്ച പത്തുരൂപ തിരിച്ചുകിട്ടിയവരും വീഡിയോയെടുത്ത് ഫേസ്‌ബുക്കിലിട്ടുതുടങ്ങിയിട്ടുണ്ട്. അതും വൈറലായി. അതിനിടെയാണ് നടന്‍ അനൂപ് ചന്ദ്രന്‍ ആരുടേയെങ്കിലും കാലുപിടിച്ച് ആ സ്ഥാനത്തുതന്നെയിരിക്കണമെന്നാവശ്യപ്പെട്ട് നടന്‍ അനൂപ് ചന്ദ്രന്‍ ഫേസ്‌ബുക്കിലിട്ട വീഡിയോ വൈറലാകുന്നുണ്ട്. ഇതിനെ അനുകരിച്ച് നിരവധി പേര്‍ വീഡിയോകളുമായി രംഗത്തെത്തി. എന്റെ വക 500 എന്ന പേരില്‍ തുടങ്ങിയ ഫേസ്‌ബുക്ക് പേജിന് പതിനെട്ടായിരത്തിലേറെ പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍കാരന്‍ ഇട്ട വീഡിയോ ഏറെ വൈറലായിരുന്നു. കിസ് ഓഫ് ലവിന് ശേഷം സോഷ്യല്‍ മീഡിയയില്‍ രൂപംകൊണ്ട് ശക്തമായ പ്രക്ഷോഭമായാണ് മാണിക്കെതിരായ ഈ സമരം അറിയപ്പെടുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ