2015 ജനുവരി 26, തിങ്കളാഴ്‌ച

ഒബാമയുടെ സന്ദര്‍ശനം വലിയ സംഭവവികാസം: പാക് പത്രങ്ങള്‍

 ഒബാമയുടെ സന്ദര്‍ശനം വലിയ സംഭവവികാസം: പാക് പത്രങ്ങള്‍

ഇസ്ളാമബാദ്: റിപ്പബ്ളിക് ദിന പരേഡില്‍ പങ്കെടുക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഇന്ത്യാസന്ദര്‍ശനം വലിയ സംഭവവികാസമാണെന്ന് പാക് പത്രങ്ങള്‍ അഭിപ്രായപ്പെട്ടു. ''പാകിസ്ഥാനും ഇന്ത്യയും അമേരിക്കയും ത്രികോണ പ്രഹേളികയുടെ ഭാഗമാണ്. ഇന്ത്യയും പാകിസ്ഥാനുമായി ഒരേസമയം സൗഹൃദം നിലനിറുത്തുക എന്നുള്ളത് അമേരിക്കയുടെ നയമാണ്, അത് ഒരാളുടെ ചെലവില്‍ മറ്റേയാള്‍ എന്ന രീതിയിലല്ല. കഴിഞ്ഞ സാമ്ബത്തിക മാന്ദ്യസമയത്ത് ഇന്ത്യന്‍ സാമ്ബത്തിക മേഖലയുടെ സാദ്ധ്യത അമേരിക്കയ്ക്ക് നല്‍കിയ ശക്തി നിര്‍ണായകമായിരുന്നു. ഈ മേഖലയില്‍ ചൈനയ്ക്ക് ബദലായ പ്രതിശക്തിയെന്ന നിലയിലും ഇന്ത്യയ്ക്ക് അമേരിക്ക പരിഗണന നല്‍കുന്നുണ്ട്"- 'ഡെയ്ലി ടൈംസ്" മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല: