ചരിത്രമുഹൂര്‍ത്തമായി വനിതാ സൈനിക ഒാഫിസര്‍മാരുടെ പരേഡ് |
ന്യൂഡല്‍ഹി • ഇന്ത്യന്‍ സൈന്യത്തിന്‍റെ കരുത്തും വൈവിധ്യവും വിളിചേ്ചാതുന്നതായിരുന്നു റിപ്പബ്ളിക് ദിനത്തില്‍ നടന്ന വനിത സൈനികാംഗങ്ങളുടെ പരേഡ്. സ്ത്രീശക്തി എന്നതായിരുന്നു ഇന്നത്തെ പരേഡിന്‍റെ പ്രമേയം. കര, നാവിക, വ്യോമ സേനകളിലെ വനിതാ ഒാഫിസര്‍മാര്‍ ഒന്നിച്ചു മാര്‍ച്ച് ചെയ്‌യുന്ന ചരിത്രമുഹൂര്‍ത്തത്തിനും ഇന്നു രാജ്പഥ് സാക്ഷിയായി. റിപ്പബ്ളിക് ദിനത്തിന്‍റെ ചരിത്രത്തിലാദ്യമായി കര_നാവിക_വ്യോമസേനയിലെ വനിതാ ഒാഫീസര്‍മാര്‍ രാജ്പഥിലൂടെ അടിവച്ചു നീങ്ങി. കരസേനയുടെ വനിതാ സംഘത്തെ നയിച്ചത് ക്യാപ്റ്റന്‍ ദിവ്യ അജിത്തും നാവിക സേനയുടെ സംഘത്തെ നയിച്ചത് ലഫ്റ്റന്‍റ് കമാന്‍ഡര്‍ സന്ധ്യ ചൗഹാനും വ്യോമസേനയുടെ സംഘത്തെ നയിച്ചത് സ്ക്വാഡ്രോണ്‍ ലീഡര്‍ സ്‌നേഹ ഷെഖാവത്തുമായിരുന്നു. 148 വനിതാ അംഗങ്ങളായിരുന്നു ഒരോ സംഘത്തിനൊപ്പവും ഉണ്ടായിരുന്നത്രാജ്പഥില്‍ യുഎസ് പ്രസിഡന്‍റ് ബറാക് ഒബാമയ്ക്കു മുന്നില്‍ ഇന്ത്യ ഇന്നു കാഴ്ചവച്ചത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ സൈനികക്കരുത്തും സാംസ്കാരിക വൈവിധ്യവും. റിപ്പബ്ളിക് ദിന പരേഡില്‍ കര _ നാവിക ആയുധങ്ങളുടെ പ്രദര്‍ശനവും പോര്‍വിമാനങ്ങളുടെഅഭ്യാസങ്ങളുമുണ്ടായിരുന്നു. വിവിധ സംസ്ഥാനങ്ങളുടെ 16 ടാബേ്ളാകളും കേന്ദ്രമന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയുമായി ഒന്‍പതു ടാബേ്ളാകളും പരേഡിലുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ഇഷ്ടപദ്ധതികളായ ജന്‍ ധന്‍ യോജന, മാ ഗംഗ, സ്വച്ഛ ഭാരത് അഭിയാന്‍, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയവയെ കേന്ദ്രീകരിച്ചായിരുന്നു മിക്ക ടാബേ്ളാകളും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ