2015 ജനുവരി 25, ഞായറാഴ്‌ച

വാല്‍നക്ഷത്രത്തെ പേടിച്ച് മംഗള്‍യാന്റെ സ്ഥാനം മാറ്റ

വാല്‍നക്ഷത്രത്തെ പേടിച്ച് മംഗള്‍യാന്റെ സ്ഥാനം മാറ്റി



ശ്രീഹരിക്കോട്ട:
 ചൊവ്വാ പര്യവേക്ഷണപേടകമായ മംഗള്‍യാന്റെ സ്ഥാനത്തില്‍ മാറ്റംവരുത്തിയതായി ഇന്ത്യന്‍ ബഹിരാകാശഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ.) അറിയിച്ചു. വാല്‍നക്ഷത്രത്തിന്റെ വരവ് കണക്കിലെടുത്താണിത്.

'സൈഡിങ് സ്പ്രിങ്' എന്ന് പേരിട്ടിട്ടുള്ള വാല്‍നക്ഷത്രം വരുന്ന ഞായറാഴ്ചയാണ് ചൊവ്വയുടെ 87,000 മൈല്‍ ചുറ്റളവില്‍ എത്തുന്നത്.
വാല്‍നക്ഷത്രത്തിന്റെ ആഘാതം ഏല്‍ക്കാന്‍ സാധ്യതയില്ലാത്ത ഭാഗത്തേക്കാണ് പേടകത്തെ മാറ്റിയിരിക്കുന്നത്.

ശ്രീഹരിക്കോട്ടയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 'ഐ.ആര്‍.എന്‍.എസ്.എസ്.-1 സി.' ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിനുശേഷം, അഹമ്മദാബാദിലെ സ്‌പേസ് അപ്ലൂക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ എസ്. കിരണ്‍കുമാര്‍ അറിയിച്ചതാണിത്.

ബഹുകോടി മൈലുകള്‍ സഞ്ചരിച്ചശേഷമാണ് വാല്‍നക്ഷത്രം ചൊവ്വയുടെ അടുത്തേക്ക് ഞായറാഴ്ച എത്തുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: