2015 ജനുവരി 26, തിങ്കളാഴ്‌ച

ആപ്പിളിന്റെ ഐ ഫോണിന് ചിപ്പുകളൊരുക്കാന്‍ സാംസങ്


  aappilinde i phonin chippukalorukkan samsang

തെക്കന്‍ കൊറിയയിലെ സാംസങ് ഇലക്‌ട്രോണിക് ലിമിറ്റഡ് ആയിരിക്കും ആപ്പിളിന്റെ അടുത്ത ഐഫോണിന് പ്രൊസസ്സറുകള്‍ നല്‍കുകയെന്ന് റിപ്പോര്‍ട്ടുകള്‍. ചിരവൈരികളായ സാംസംഗും ആപ്പിളും കൈകോര്‍ക്കുന്നത് കൗതുകത്തോടെയാണ് ലോകം കാണുന്നത്. ഐഫോണിനുവേണ്ട ചിപ്പുകളില്‍ 75 ശതമാനവും നിര്‍മ്മിക്കുക സാംസങ്ങായിരിക്കുമെന്നാണ് സൗത്ത് കൊറിയന്‍ പത്രമായ മെയില്‍ ബിസിനസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കരാര്‍ തുക എത്രയാണെന്നോ മറ്റേതു കമ്ബനിയാണ് സാംസംഗിന് പുറമേ ചിപ്പ് നല്‍കുന്നതെന്നോ റിപ്പോര്‍ട്ടിലില്ല. ടെക്‌സാസിലെ ഓസ്റ്റിനിലെ ഫാക്ടറിയിലാണ് ഐഫോണിന് വേണ്ട ചിപ്പുകള്‍ സാംസംഗ് നിര്‍മ്മിക്കുകയെന്ന് റിപോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ ആപ്പിളിന്റെയും സാംസംഗിന്റെയും വക്താക്കള്‍ തയ്യാറായിട്ടില്ല.

അഭിപ്രായങ്ങളൊന്നുമില്ല: