2015 ജനുവരി 24, ശനിയാഴ്‌ച

പത്മപുരസ്‌കാരത്തിന് പരിഗണിക്കേണ്ടെന്ന്



ന്യൂഡല്‍ഹി: പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന് പരിഗണിക്കരുതെന്ന് യോഗ ഗുരു ബാബ രാംദേവ് കേന്ദ്രസര്‍ക്കാറിനോടാവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

റിപ്പബ്ലൂക് ദിനത്തോടനുബന്ധിച്ച് രാംദേവിനെ പത്മ പുരസ്‌കാരത്തിന് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന് കഴിഞ്ഞദിവസം വാര്‍ത്തയുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ് യോഗഗുരു തന്റെ നിലപാട് വ്യക്തമാക്കിയത്. സന്ന്യാസിയെന്ന നിലയില്‍ പുരസ്‌കാരങ്ങളില്‍ നിന്നും ബഹുമതികളില്‍നിന്നും വിട്ടുനില്‍ക്കാനാണ് താത്പര്യമെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ ഏറ്റവുംവലിയ രണ്ടാമത്തെ സിവിലിയന്‍ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെടുക എന്നത് അഭിമാനാര്‍ഹമാണെങ്കിലും അതിന് സന്ന്യാസിയല്ലാത്ത മറ്റാരെയെങ്കിലും തിരഞ്ഞെടുക്കണമെന്നും രാംദേവിന്റെ കത്തില്‍ പറയുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: