2015 ജനുവരി 24, ശനിയാഴ്‌ച

സോണിയയും മന്‍മോഹനും ഒബാമയെ സന്ദര്‍ശിക്കും

 
ന്യൂഡല്‍ഹി: യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയെ സന്ദര്‍ശിക്കുന്ന കോണ്‍ഗ്രസ് സംഘത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരുണ്ടാകും. 

തിങ്കളാഴ്ച ഡല്‍ഹി ഐ.ടി.സി. മൗര്യ ഹോട്ടലിലാകും കോണ്‍ഗ്രസ് പ്രതിനിധി സംഘം ഒബാമയെ കാണുക. 2010ല്‍ ഒബാമ ഇന്ത്യയില്‍ ആദ്യസന്ദര്‍ശനം നടത്തിയപ്പോഴും സോണിയ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രസിഡന്റ് ഒബാമയുമായി നല്ല വ്യക്തിബന്ധം പുലര്‍ത്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: