2015 ജനുവരി 27, ചൊവ്വാഴ്ച

മറിയം മുക്കിന്റെ ആപ്പ് റിലീസ് ചെയ്തു

മറിയം മുക്കിന്റെ ആപ്പ് റിലീസ് ചെയ്തു




ഫഹദ് ഫാസില്‍ നായകനായി ജനുവരി 22ന് തീയറ്ററുകളിലെത്തുന്ന മറിയം മുക്കിന്റെ ആപ്പ് പുറത്തു വിട്ടു. സിനിമയുടെ ഒഫീഷ്യല്‍ മ്യൂസിക് ലെബല്‍ ആയ Muzik 247 ആണ് ആപ്പ് നിര്‍മ്മിച്ച്‌ റിലീസ് ചെയ്തത്. ഗൂഗിള്‍ പ്ലേയില്‍ നിന്നും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്ന ആപ്പിലൂടെ ചിത്രത്തിലെ ഗാനങ്ങളും ദൃശ്യങ്ങളും ആസ്വദിക്കാം. ഈ ആപ്പ് വഴി ഉപയോക്താക്കള്‍ക്ക് പാട്ടുകള്‍ ഓണ്‍ഡിമാണ്ടായി കേള്‍ക്കുവാന്‍ കഴിയും. സിനിമയെ കുറിച്ച്‌ കൂടുതല്‍ അറിയുവാനും കൂടാതെ വാള്‍പേപ്പറുകള്‍ ഡൌണ്‍ലോഡ് ചെയ്യാനും, പടത്തിന്റെ വീഡിയോകള്‍ കാണുവാനും സാധിക്കും. ഇതിനെല്ലാം ഉപരി പ്രിയപ്പെട്ട മള്‍ട്ടിപ്ലെക്‌സുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുവാനുമുള്ള സൗകര്യവും ഈ ആപ്പിലുണ്ട്. വിദ്യാസാഗര്‍ ഈണം പകര്‍ന്ന സിനിമയിലെ നാല് പാട്ടുകളും ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു. മറിയം മുക്കിന്റെ ആപ്പ് താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് http://bit.ly/1BEEXb1 അല്ലെങ്കില്‍ MMAPP എന്ന് 56060 എന്ന നമ്ബരില്‍ എസ്‌എംഎസ് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ താഴെ കൊടുത്തിരിക്കുന്ന ഝഞ കോഡ് ഉപയോഗിച്ച്‌ ഡൌണ്‍ലോഡ്ചെയ്യാന്‍ സാധിക്കുന്നതാണ്.

അഭിപ്രായങ്ങളൊന്നുമില്ല: