ന്യൂഡല്‍ഹി: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അഭിമാനം സംരക്ഷിക്കുമെന്നും എല്ലാ ഇന്ത്യക്കാരും പ്രതിജ്ഞ ചെയ്യമെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. റിപ്പബ്ലിക് ദിന തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
സ്ത്രീകളെ ആദരിക്കുകയും ശാക്തീകരിക്കുകയും ചെയ്ത രാജ്യങ്ങള്‍ മാത്രമേ ലോകശക്തികളായിട്ടുള്ളൂവെന്നും പ്രണബ് മുഖര്‍ജി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ച ഏറെ പ്രതീക്ഷ നല്‍കുന്നതായി രാഷ്ട്രപതി ചൂണ്ടിക്കാട്ടി. 2014-15 സാമ്ബത്തിക വര്‍ഷത്തിന്റെ ആദ്യ ഇരുപാദങ്ങളിലും അഞ്ചു ശതമാനത്തില്‍ കൂടുതല്‍ വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ സാധിച്ചത് 7 മുതല്‍ 8 വരെ വളര്‍ച്ചാ നിരക്കെന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് പ്രതീക്ഷ പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ ബില്ലുകള്‍ പാസ്സാക്കുന്നത് ജനാധിപത്യത്തിന് ഉചിതമല്ലെന്ന് രാഷ്ട്രപതി കേന്ദ്രസര്‍ക്കാറിന്റെ ഭരണത്തെ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു. ചര്‍ച്ച ചെയ്യാതെ നിയമങ്ങള്‍ പാസാക്കുന്നത് നിയമ നിര്‍മ്മാണത്തിനുള്ള പാര്‍ലമെന്റിന്റെ പങ്കിനെ ബാധിക്കുമെന്നും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ