2015 ജനുവരി 26, തിങ്കളാഴ്‌ച

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത വേണമെന്ന് ഗവര്‍ണര്‍



തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത വേണമെന്ന് കേരള ഗവര്‍ണര്‍ പി.സദാശിവം. സര്‍ക്കാരിന്റെ ചുമതലയാണ് നല്ല ഭരണം ജനങ്ങള്‍ക്കു നല്‍കുകയെന്നതും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം അവര്‍ക്കു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


അതേസമയം മോദി സര്‍ക്കാരിനേയും, ഉമ്മന്‍ചാണ്ടി സര്‍ക്കാരിനേയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ജനപ്രിയ പദ്ധതികളാണ് കേരളത്തെ നയിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം മോദി നടപ്പാക്കിയ സ്വച്ഛ് ഭാരത് പദ്ധതിയേയും, ജന്‍ധന്‍ യോജനയേയും പ്രത്യേകം അഭിനന്ദിച്ചു. ഇതോടൊപ്പം കേരളത്തിലെ പ്രശ്‌നങ്ങളിലേക്കും അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ കടന്നുചെന്നു. 
പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കണമെന്നും റോഡപകടങ്ങള്‍ കുറയ്ക്കാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല: