2015 ജനുവരി 26, തിങ്കളാഴ്‌ച

ധരിച്ച വസ്ത്രത്തില്‍ സ്വന്തം പേര് ആലേഖനം ചെയ്ത് മോദി

dharicha vasthrathil svantham per aalekhanam cheyth
ന്യൂഡല്‍ഹി: ഒബാമ-മോദി കൂടിക്കാഴ്ചയില്‍ മോദി ധരിച്ച സ്യൂട്ടാണ് ഇപ്പോള്‍ വാര്‍ത്തയിലെ താരം. കറുപ്പ് നിറത്തില്‍ മഞ്ഞ വരകളുള്ള സ്യൂട്ടാണ് മോദി ധരിച്ചിരുന്നത്. എന്നാല്‍ ക്ലോസ് അപ്പ് ഫോട്ടോഗ്രഫില്‍ സ്യൂട്ടിലുള്ളത് വെറും വരകളല്ല എന്ന കാര്യം ബോധ്യപ്പെട്ടു.'നരേന്ദ്ര ദാമോദര്‍ദാസ് മോദി' എന്ന മഞ്ഞ നൂലുകൊണ്ട് എഴുതിയതായിരുന്നു അത്. ഒരു ദേശീയ മാധ്യമത്തിലെ ഫോട്ടോഗ്രഫറാണ് ഈ കാര്യം കണ്ടെത്തിയത്. മോദിയുടെ ട്വിറ്റര്‍ ആരാധകര്‍ക്ക് എന്തായാലും പുതിയ ലുക്ക് നന്നായി ഇഷ്ടപ്പെട്ടു. അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഒബാമയുടെ സന്ദര്‍ശനത്തിനു മാത്രമായി ഡിസൈന്‍ ചെയ്തതാണ് സ്യൂട്ടെന്ന് ഡിസൈനര്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല: