ചെന്നൈ: തമിഴ്‌നാട് സര്‍ക്കാറിന്റെ സബ്‌സിഡിയോടുകൂടിയ സിമന്റ് ' അമ്മ സിമന്റ്' വില്‍പന ഊര്‍ജിതമായി. നടപ്പിലാക്കി 15 ദിവസം കഴിഞ്ഞപ്പോള്‍ ഒരു ലക്ഷം ബാഗ് സിമന്റാണ് വിറ്റുപോയത്. വിപണയില്‍ 360 രൂപ വിലയുള്ള സിമന്റ് പാവപ്പെട്ടവര്‍ക്ക് 190 രൂപയ്ക്കാണ് നല്‍കുന്നത്. ഇത്തരത്തില്‍ വിതരണം ചെയ്യാനായി രണ്ട് ലക്ഷം ടണ്‍ സിമന്റാണ് സ്വകാര്യ മേഖലയില്‍ നിന്നും സര്‍ക്കാര്‍ സംഭരിച്ചിട്ടുള്ളത്. പദ്ധതി പ്രകാരം 100 ചതുരശ്ര അടിയിലുള്ള കെട്ടിടങ്ങള്‍ 50 ബാഗ് സിമന്റാണ് നല്‍കുക. 1500 ചതുരശ്ര അടിയുള്ള കെട്ടിടം നിര്‍മിക്കാന്‍ 750 സിമന്റ് ചാക്കുകളും നല്‍കും. നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്ലാനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചാല്‍ മാത്രമേ 190 രൂപയ്ക്ക് സിമന്റ് ലഭ്യമാകൂ. വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 10 മുതല്‍ 100 ചാക്ക് വരെ സിമന്റ് നല്‍കും. സൗരോര്‍ജ പദ്ധതിയോടെ നിര്‍മിക്കുന്ന വീടുകള്‍ക്കും ഇന്ദിരാ ആവാസ് യോജന പദ്ധതിയ്ക്ക് കീഴിലുള്ള വീടുകള്‍ക്കും സബ്‌സിഡി ലഭിക്കും. എഐഎഡിഎംകെ നേതാവ് ജയലളിത മുഖ്യമന്ത്രിയായിരുന്ന സെപ്തംബര്‍ 2013 നാണ് അമ്മ സിമന്റ് പദ്ധതി സര്‍ക്കാര്‍പ്രഖ്യാപിക്കുന്നത്. ജനുവരി 5 ന് സിമന്റിന്റെ വില്‍പന ആരംഭിച്ചു. ജയലളിതയെ അണികള്‍ ബഹുമാനപുരസ്സരം വിളിക്കുന്നത് അമ്മയെന്നാണ്.
2015 ജനുവരി 26, തിങ്കളാഴ്‌ച
190 രൂപയ്ക്ക് ഒരു ചാക്ക് സിമന്റ്: തമിഴ്‌നാട്ടില്‍ അമ്മ സിമന്റ് വില്‍പന ഊര്‍ജിതമാകുന്നു
ചെന്നൈ: തമിഴ്‌നാട് സര്‍ക്കാറിന്റെ സബ്‌സിഡിയോടുകൂടിയ സിമന്റ് ' അമ്മ സിമന്റ്' വില്‍പന ഊര്‍ജിതമായി. നടപ്പിലാക്കി 15 ദിവസം കഴിഞ്ഞപ്പോള്‍ ഒരു ലക്ഷം ബാഗ് സിമന്റാണ് വിറ്റുപോയത്. വിപണയില്‍ 360 രൂപ വിലയുള്ള സിമന്റ് പാവപ്പെട്ടവര്‍ക്ക് 190 രൂപയ്ക്കാണ് നല്‍കുന്നത്. ഇത്തരത്തില്‍ വിതരണം ചെയ്യാനായി രണ്ട് ലക്ഷം ടണ്‍ സിമന്റാണ് സ്വകാര്യ മേഖലയില്‍ നിന്നും സര്‍ക്കാര്‍ സംഭരിച്ചിട്ടുള്ളത്. പദ്ധതി പ്രകാരം 100 ചതുരശ്ര അടിയിലുള്ള കെട്ടിടങ്ങള്‍ 50 ബാഗ് സിമന്റാണ് നല്‍കുക. 1500 ചതുരശ്ര അടിയുള്ള കെട്ടിടം നിര്‍മിക്കാന്‍ 750 സിമന്റ് ചാക്കുകളും നല്‍കും. നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്ലാനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റും സമര്‍പ്പിച്ചാല്‍ മാത്രമേ 190 രൂപയ്ക്ക് സിമന്റ് ലഭ്യമാകൂ. വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 10 മുതല്‍ 100 ചാക്ക് വരെ സിമന്റ് നല്‍കും. സൗരോര്‍ജ പദ്ധതിയോടെ നിര്‍മിക്കുന്ന വീടുകള്‍ക്കും ഇന്ദിരാ ആവാസ് യോജന പദ്ധതിയ്ക്ക് കീഴിലുള്ള വീടുകള്‍ക്കും സബ്‌സിഡി ലഭിക്കും. എഐഎഡിഎംകെ നേതാവ് ജയലളിത മുഖ്യമന്ത്രിയായിരുന്ന സെപ്തംബര്‍ 2013 നാണ് അമ്മ സിമന്റ് പദ്ധതി സര്‍ക്കാര്‍പ്രഖ്യാപിക്കുന്നത്. ജനുവരി 5 ന് സിമന്റിന്റെ വില്‍പന ആരംഭിച്ചു. ജയലളിതയെ അണികള്‍ ബഹുമാനപുരസ്സരം വിളിക്കുന്നത് അമ്മയെന്നാണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ