2015 ജനുവരി 25, ഞായറാഴ്‌ച

കെ.എം.മാണിക്കുള്ള മണിയോര്‍ഡര്‍ തുകകള്‍; തപാല്‍ജീവനക്കാര്‍ കുഴങ്ങുന്നു

                 
 പാലാ: മന്ത്രി കെ.എം.മാണിയുടെ പാലായിലെ വീട്ടിലേക്കുള്ള മേല്‍വിലാസത്തില്‍ എത്തിയ മണിയോര്‍ഡര്‍ തുകകള്‍ എങ്ങനെ കൈകാര്യംചെയ്യണമെന്നറിയാതെ തപാല്‍വകുപ്പ് അധികൃതര്‍ കുഴങ്ങുന്നു. 10 രൂപ മുതല്‍ 50 രൂപ വരെയുള്ള ഇരുപതില്‍പ്പരം മണിയോര്‍ഡറാണ് 'കെ.എം.മാണി, കരിങ്ങോഴയ്ക്കല്‍, പാലാ പി.ഒ. എന്ന മേല്‍വിലാസത്തില്‍ പാലാ ഹെഡ്‌പോേസ്റ്റാഫീസില്‍ എത്തിയിട്ടുള്ളത്. 


ഉടമസ്ഥന്‍ തുക കൈപ്പറ്റാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തില്‍, അയച്ചയാള്‍ക്ക് തിരികെ നല്കണമെന്നാണ് നിയമം. എന്നാല്‍ കെ.എം.മാണിയുടെപേരില്‍ മണിയോര്‍ഡര്‍ അയച്ചവരുടെ മേല്‍വിലാസം ശരിയായി രേഖപ്പെടുത്താന്‍ സാദ്ധ്യത കുറവാെണന്ന് ജീവനക്കാര്‍ പറയുന്നു. തുക കൈപ്പറ്റാന്‍ തയ്യാറാകാത്തതിനാല്‍ മേല്‍വിലാസക്കാരനെ കണ്ടെത്താന്‍ തപാല്‍വകുപ്പ് ഉടന്‍ നടപടി തുടങ്ങേണ്ടിവരും. ആദ്യനടപടി എന്നനിലയില്‍, അയച്ചയാളുടെ മേല്‍വിലാസത്തില്‍ മണിയോര്‍ഡര്‍ തിരിച്ചയയ്ക്കും. തിരികെ കൈപ്പറ്റുന്നില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ ലഭിച്ച തുക തപാല്‍വകുപ്പ് കണ്ടുകെട്ടും.

അഭിപ്രായങ്ങളൊന്നുമില്ല: