ന്യൂഡല്‍ഹി: റിപ്പബ്ലിക് ചടങ്ങുകളിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ല എങ്കിലും പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും അരവിന്ദ് കെജ്രിവാള്‍. എന്തുകൊണ്ടാണ് തന്നെ ക്ഷണിക്കാത്തതെന്ന് അറിയില്ല. ഇതുവരെ ആരും തന്നെ ക്ഷണിച്ചിട്ടില്ലെന്നും ആം ആദ്‌മി പാര്‍ട്ടി നേതാവ് പറഞ്ഞു
മുന്‍ ഡല്‍ഹി മുഖ്യമന്ത്രിമാരെ റിപ്പബ്ലിക് ദിനത്തില്‍ ക്ഷണിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇതുവരെ കെജ്രിവാളിനെ ക്ഷണിക്കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്‌തമാക്കിയിട്ടില്ല.
അതേ സമയം കെജ്രിവാളിനെ റിപ്പബ്ലിക് ദിനച്ചടങ്ങുകള്‍ക്ക് ക്ഷണിക്കാത്ത കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ എ.എ.പി നേതാക്കളും രംഗത്ത് വന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ