2015 ജനുവരി 25, ഞായറാഴ്‌ച

മിസ്‌ കൊളമ്പിയ പൗളിന വേഗ വിശ്വസുന്ദരി


 mangalam malayalam online newspaper


മിയാമി: അറുപത്തിമൂന്നാമത്‌ വിശ്വസുന്ദരി മത്സരത്തില്‍ മിസ്‌ കൊളമ്പിയ പൗളിന വേഗ കിരീടമണിഞ്ഞു. മിയാമിയില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ മിസ്‌ യുഎസ്‌എ നിയ സാഞ്ചെസാണ്‌ ഒന്നാം റണ്ണറപ്പായത്‌. മിസ്‌ ഉക്രൈന്‍ രണ്ടാം റണ്ണറപ്പായി. കൊളമ്പിയയിലെ ബാരാക്വിലയില്‍ നിന്നുളള പൗളിന (22) ബിസിനസ്‌ അഡ്‌മിനിട്രേഷന്‍ വിദ്യാര്‍ഥിയാണ്‌. തന്റെ ആദ്യ മത്സരമാണിതെന്ന്‌ പറഞ്ഞ പൗളിന പഠനത്തിന്‌ പ്രഥമ പരിഗണന നല്‍കുമെന്നും പറഞ്ഞു. 88 രാജ്യങ്ങളില്‍ നിന്നുളള സുന്ദരിമാരെ പിന്തളളിയാണ്‌ പൗളിന വിശ്വസുന്ദരിപ്പട്ടം നേടിയത്‌.

അഭിപ്രായങ്ങളൊന്നുമില്ല: