മൂന്നു ബോളിവുഡ് നായികമാരുമായി ഫഹദ് ഫാസില്‍ അഭിനയിക്കുന്ന പുതിയ ചിത്രമാണ് 'ഹരം'. മെട്രോ പശ്ചാത്തലത്തില്‍ പുതിയ തലമുറയുടെ പ്രണയവും വിവാഹവും ബന്ധങ്ങളിലെ താഴപ്പിഴകളുമാണ് ചിത്രം പ്രമേയമാക്കുന്നത്. കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന ഹരത്തിന്റെ ചിത്രീകരണം കോഴിക്കോട്ടും ബെംഗളൂരുവുമായി പൂര്‍ത്തിയാകും.

രാധിക ആപ്‌തെ, രാജശ്രീ ദേശ്പാണ്ഡെ, സാഗരിക എന്നിവരാണ് ചിത്രത്തില്‍ നായികമാരായെത്തുന്നത്. ബാലു എന്ന കോള്‍ കോള്‍ സെന്റര്‍ ജീവനക്കാരനായാണ് ഫഹദ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ബാലു ഇവിടെ തന്നെ ജോലി ചെയ്യുന്ന ഇഷയെ (രാധിക ആപ്‌തെ) പ്രണയിച്ച് വിവാഹം കഴിക്കുന്നു. എന്നാല്‍ വിവാഹത്തിന്റെ ആദ്യ നാളുകള്‍ക്ക് ശേഷം ഇവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നു.

മെട്രോ നഗരങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ ഉടലെടുക്കുന്ന അപക്വമായ ബന്ധങ്ങളും വിവാഹവും അതേതുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. യുവാക്കളുടെ ജീവിതത്തിലെ സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ ബന്ധങ്ങളെ എത്തരത്തില്‍ സ്വാധീനിക്കുന്നു തുടങ്ങിയ കാര്യങ്ങളും ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

നഗരത്തിലെ ഇരുള്‍ നിറഞ്ഞ ജീവിതത്തിന്റെ പ്രതീകങ്ങളായ ആമിന, സലാം, അര്‍ക്കന്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രാജശ്രീ ദേശ്പാണ്ഡെ ആമിനയേയും മറിമായം ഫെയിം ശ്രീകുമാര്‍ സലാമിനെയും ബിനോയ് അര്‍ക്കനെയും അവതരിപ്പിക്കുന്നു. റേഡിയോ ജോക്കിയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഗാര്‍ഗി എന്ന കഥാപാത്രത്തെയാണ് സാഗരിക അവതരിപ്പിക്കുന്നത്. രഞ്ജിപണിക്കര്‍, മധുപാല്‍, താരാകല്യാണ്‍, സീനത്ത് എന്നിവരും ചിത്രത്തിലുണ്ട്.
പ്രമുഖ എഡിറ്ററായ വിനോദ് സുകുമാറാണ് ഹരത്തിന്റെ രചനയും സംവിധാനവും. ക്യാമറാമാന്‍ പി സുകുമാറും സജി സാമുവലും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മായാമോഹിനിക്ക് ശേഷം പി സുകുമാറിന്റെ രണ്ടാമത്തെ നിര്‍മാണ് സംരംഭമാണിത്. രാജീവ് നായര്‍ രചിക്കുന്ന ഗാനങ്ങള്‍ക്ക് പ്രമുഖ ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജാണ് ഈണം നല്‍കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ