2015 ജനുവരി 25, ഞായറാഴ്‌ച

റിപ്പബ്ലിക് ദിനം ഒബാമയ്‌ക്കൊപ്പം, കനത്തസുരക്ഷ

ന്യൂഡല്‍ഹി: യു.എസ് പ്രസിഡന്റ് ബരാക് ഒബാമ മുഖ്യാതിഥിയാകുന്ന റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ ന്യൂഡല്‍ഹി ഒരുങ്ങി. കനത്തസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 9.50ന് രാഷ്ട്രപതി ഭവനില്‍ ആരംഭിക്കുന്ന സൈനിക പരേഡ് രാജ്പഥില്‍ കൂടി സഞ്ചരിച്ച് ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയില്‍ അവസാനിക്കും. ചടങ്ങിന് സാക്ഷിയാകുന്ന ആദ്യ യു.എസ് പ്രസിഡന്റാണ് ഒബാമ. 

കരസേന, നാവികസേന, വ്യോമസേനാംഗങ്ങള്‍ ഔദ്യോഗിക വേഷത്തിലാണ് പരേഡില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ പരമോന്നത നേതാവായ രാഷ്ട്രപതി സല്യൂട്ട് സ്വീകരിക്കും. ഭരണഘടന നിലവില്‍ വന്ന് പരമോന്നത റിപ്പബ്ലിക് ആയതിന്റെ ഓര്‍മ പുതുക്കലാണ് റിപ്പബ്ലിക് ദിനാഘോഷം.




അഭിപ്രായങ്ങളൊന്നുമില്ല: