2015 ജനുവരി 27, ചൊവ്വാഴ്ച

ഉമ്മുല്‍ ഖുവൈന്‍: ഇന്ത്യക്കാരനെ ്രൈഡവിംഗ് സീറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി


ഉമ്മുല്‍ ഖുവൈന്‍: മല്‍സ്യകച്ചവടക്കാരനെ വാഹനത്തിന്റെ ്രൈഡവിംഗ് സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുഹമ്മദ് ദിലീപ് എന്നയാളെയാണ് വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമീക നിഗമനം. പിക് അപ് വാഹനത്തില്‍ മീന്‍ വില്‍ക്കാനായി പോയ ദിലീപ് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച്‌ 6 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടത്. റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു വാഹനം. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നുമിറങ്ങിയ ദിലീപിനെ രാത്രി 12 മണിയായിട്ടും കാണാത്തതിനെതുടര്‍ന്നാണ് അന്വേഷണം നടത്തിയത്. ദിലീപിന്റെ ഭാര്യ വിസിറ്റിംഗ് വിസയില്‍ യുഎഇയില്‍ എത്തിയിരുന്നു. ഇരുവരും നാട്ടിലേയ്ക്ക് മടങ്ങാന്‍ ഒരുങ്ങുന്നതിനിടയിലാണ് മരണം സംഭവിക്കുന്നത്

അഭിപ്രായങ്ങളൊന്നുമില്ല: