തിരുവനന്തപുരം • തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി കെ.എം.മാണി രംഗത്ത്. വ്യക്തിപരമായ തേജോവധമാണ് നടക്കുന്നത്. ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളുടെ ശബ്ദരേഖ വ്യാജമാണ്. ആരോപണം ഉന്നയിച്ചതിന് ശേഷമാണ് ശബ്ദരേഖ നിര്‍മ്മിച്ചതെന്നും മാണി ആരോപിച്ചു. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ബുധനാഴ്ച യുഡിഎഫ് യോഗം ചേരാനിരിക്കെയാണ് മാണി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. ബജറ്റ് അവതരിപ്പിക്കാനാവിലെ്ലന്ന് പറഞ്ഞ് പ്രതിപക്ഷം പേടിപ്പിക്കരുത്. ഇത് ജനാധിപത്യവിരുദ്ധമാണ്. തന്‍റെ ജീവിതം തുറന്ന പുസ്തകമാണ്. ബാറുമായി ബന്ധപ്പെട്ടുയര്‍ന്ന സംഭവവികാസങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. ആരാണ് ഇതിന് പിന്നിലെന്ന് അറിയാം. എന്നാല്‍ വെളിപ്പെടുത്തില്ല. അടുത്ത ബജറ്റും താന്‍ തന്നെ അവതരിപ്പിക്കും, തന്‍റെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന ആരോപണം ശരിയല്ല. ബ്ളാക്ക്‌മെയില്‍ കച്ചവടമാണ് നടക്കുന്നതെന്നും ഇതിനെ പ്രതിപക്ഷം പ്രോത്സാഹിപ്പിക്കരുതെന്നും മാണി പറഞ്ഞു.തെളിവെന്ന് പറഞ്ഞ് ബിജു പുറത്ത് വിട്ട ശബ്ദ രേഖകള്‍ കൃത്രിമമായി നിര്‍മ്മിച്ചതാണ്. ആരോപണം ഉന്നയിച്ചതിന് ശേഷം ശബ്ദ രേഖ കൃത്രിമമായിനിര്‍മ്മിക്കുകയായിരുന്നു. ആരോപണം ഉന്നയിച്ച ആളല്ല പകരം ആരോപണവിധയേന്‍ സംഭവം തെളിയിക്കണമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് എവിടെയും കേട്ടു ശീലിച്ചതല്ല. ഇതിനെ പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുകയാണ്. ഇതിന് കനത്ത വിലനല്‍കേണ്ടി വരും. പ്രതിപക്ഷത്തിന് ഒരു ധര്‍മ്മമുണ്ട്. അതില്‍ നിന്നും പിന്നോട്ടു പോകരുത്. ആരെങ്കിലും അഴിമതിക്കാരനാണെന്ന് പറഞ്ഞാല്‍ അഴിമതിക്കാരനാകില്ല. എന്തെങ്കിലും ആരോപണം ഉണ്ടെങ്കില്‍ വസ്തുത വേണം. എന്‍റെ വകുപ്പുമായി നേരിട്ട് ബന്ധമില്ലാത്ത കാര്യത്തിലാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നയപരമായി തീരുമാനമെടുത്തതാണ് മദ്യ നിരോധനം. ബാര്‍ നിരോധത്തിന് പിന്നില്‍ ഞാനാണെന്ന ധാരണയുടെ പുറത്താണ് ചിലര്‍ എനിക്കെതിരെ തിരിഞ്ഞതെന്നും മാണി വിശദീകരിച്ചു.2014 മാര്‍ച്ചിലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് സമയത്ത് കോഴ വാങ്ങിയെന്നാണ് ആരോപണം. എട്ടു മാസം വെറുതെയിരുന്ന് ഇപ്പോഴാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. പരസ്പര വിരുദ്ധമായ, അവിശ്വസനീയമായ കഥകളാണ് പുറത്ത് വരുന്നത്. അദ്യം പത്ത് ലക്ഷം രൂപ കോഴ വാങ്ങി എന്നായിരുന്നു ആരോപണം. എന്നാല്‍ പറഞ്ഞ് പറഞ്ഞത് ഇപ്പോള്‍ 30 കോടിയായി. ഒാരോ തരത്തിലുള്ള കഥകള്‍ പ്രചരിപ്പിക്കകുയാണ്. വീട്ടില്‍ നോട്ടെണ്ണുന്ന മെഷിന്‍ ഉണ്ടെന്നു വരെ പ്രചരണം വന്നു. എന്‍റെ വീട് എപ്പോഴും തുറന്നു കിടക്കുന്നതാണ്. ആര്‍ക്കും കയറി നോക്കാം. മാധ്യമങ്ങള്‍ ഇത്തരം ദുരാരോപണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ പാടില്ലായിരുന്നു. എക്‌സൈസ് വകുപ്പ് ഞാനല്ല കൈകാര്യം ചെയ്‌യുന്നത്. വല്ല നിയമപ്രശ്നങ്ങളുമുണ്ടെങ്കില്‍ നിയമവകുപ്പുമായി ചര്‍ച്ചചെയ്‌യും എന്നതല്ലാതെ ഒന്നിലും ഇടപെടാറില്ല. നികുതി കുറച്ച് കൊടുത്തുവെന്നത് അഴിമതിയാണെന്ന് പറയുന്നത് ശരിയല്ല. അങ്ങനെയെങ്കില്‍ സ്വാതന്ത്ര്യം കിട്ടിയതിന് ശേഷമുള്ള എത്ര ധനകാര്യമന്ത്രിമാരെ കുറ്റക്കാരാക്കും.ബജറ്റ് എന്നു പറയുന്നത് ഒരു കക്ഷിയുടെത് മാത്രമല്ല. എന്നെ തകര്‍ക്കാമെന്ന് ആരും കരുതേണ്ട. ഞാന്‍ തന്നെ ബജറ്റ് അവതരിപ്പിക്കും. എന്‍റെ ശക്തിയെന്നത് യുഡിഎഫാണ്. ധനമന്ത്രി ഞാനാണെങ്കില്‍ ഞാന്‍ തന്നെ ബജറ്റ് അവതരിപ്പിക്കും. ജനങ്ങള്‍ക്ക് എന്നെ അറിയാം, അവരില്‍ വിശ്വാസം ഉണ്ട്. ഞാന്‍ രാജിവക്കും എന്നത് ശരിയല്ലാത്ത പ്രചരണമാണ്. അനാവശ്യമായ ചര്‍ച്ചകളുടെ ആവശ്യമിലെ്ലന്നും മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഒരു കള്ളുകച്ചവടക്കാരന്‍റെ പ്രസ്താവനകേട്ട് ഹര്‍ത്താല്‍ നടത്തുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്. ചികില്‍സയ്ക്ക് അമേരിക്കയ്ക്ക് പോകുന്നിലെ്ലന്നും മുട്ടുവേദനയ്ക്ക് ധന്വന്തരം കുഴന്പ് മതിയെന്നും മാണി പറഞ്ഞു. യുഡിഎഫില്‍ ഒരു യുഡിഎഫ് നേതാവിന് എതിരെ ഗൂഢാലോചന നടക്കില്ല. ഒരു തെളിവുമില്ലാത്ത കാര്യത്തിന് മൂന്നു മാസമായി തന്നെ വേട്ടയാടുകയാണ്. മക്കള്‍ രാഷ്ട്രീയം എനിക്കില്ല. ജോസ് കെ.മാണി വരേണ്ട സമയത്ത് വരേണ്ട സ്ഥാനത്ത് വരും. അദ്ദേഹം എംപി ആയെന്നു വച്ച് മക്കള്‍ രാഷ്ട്രീയമാണെന്ന് പറയാന്‍ സാധിക്കില്ല. പാര്‍ട്ടിയിലെ വളരെ നല്ല അംഗമാണ് പി.സി. ജോര്‍ജ്. എന്‍റെ പേരില്‍ പണം മണിഒാര്‍ഡര്‍ അയക്കുന്നവര്‍ ഇനിയും അയയ്ക്കണം. ഇത് കാരുണ്യ ഫണ്ടിലേക്ക് കൈമാറും. പിള്ളയെ പറ്റി എല്ലാവര്‍ക്കും അറിയാം അദ്ദേഹം ആദരണീയനായ വ്യക്തിയാണെന്നും മാണി പറഞ്ഞു.
2015 ജനുവരി 27, ചൊവ്വാഴ്ച
രാജിയില്ല; ശബ്ദരേഖ വ്യാജമെന്ന് മാണി

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ