അന്തരിച്ച അബ്ദുള്ള രാജാവിന് അല്‍ വുറൂദ് വിദ്യാര്‍ഥികളുടെ പ്രണാമംജിദ്ദ: ഇന്ത്യയുടെ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ളിയില്‍ ന്യൂ അല്‍ വുറൂദ് ഇന്റര്‍ നാഷണല്‍ സ്കൂള്‍ അന്തരിച്ച അബ്ദുള്ള രാജാവിന് പ്രണാമം അര്‍പ്പിച്ചു. രാജാവിനോടുള്ള ബഹുമാനസൂചകമായി റിപബ്ളിക് ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ എല്ലാ പരിപാടികളും റദ്ദ് ചെയ്താണ് വിദ്യാര്‍ഥികള്‍ അനുസ്മരണ പരിപാടി നടത്തിയത്. അദ്ദേഹത്തിന്റെ ജീവതത്തെയും ഓര്‍മകളെയും വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അടുത്തറിയാന്‍ പരിപാടി ഉപകരിച്ചു. ശക്തനായ ഭരണാധികാരി, പുരോഗതിയുടെയും ശാന്തിയുടെയും അമരക്കാരന്‍, രാശ്ട്രശില്പ്പി എന്നിങ്ങനെ എന്നമറ്റ വിശേഷണങ്ങളിലാണ് വിദ്യാര്‍ഥികള്‍ ഇരു ഹരമുകളുടെ സേവകനായ ആ മഹാത്മാവിനെ പരിജയപ്പെടുത്തിയത്. അദ്ദേഹത്തോടുള്ള കുട്ടികളുടെ സ്നേഹവും ബഹുമാനവും സൂചിപ്പിക്കുന്നതായിരുന്നു പരിപാടി. അദ്ദേഹത്തിന്റെ ജീവിതത്തിലെ നാഴികക്കല്ലുകളെ സ്പര്‍ശിച്ചുകൊണ്ട് മാസ്റ്റര്‍ അശോക്, കുമാരി ശെനില എന്നിവര്‍ സംസാരിച്ചു. കലാധ്യാപിക ഹിന അദ്ദേഹത്തിന്റെ കാരിക്കേച്ചര്‍ വരച്ചുകൊണ്ടാണ് അവരുടെ സ്നേഹം പ്രകടമാക്കിയത്. പ്രിന്‍സിപ്പല്‍ശ്രീദേവി മേനോന്‍ അവരുടെ സംസാരത്തില്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് സുസ്ഥിതിയുടെ ഐക്കണ്‍ എന്നാണ്. ഒരു യഥാര്‍ത്ഥ ആഗോള നേതാവ് എന്ന നിലക്കും കഴിവുറ്റ ഭരണാധികാരി എന്ന രീതിയിലും അദ്ദേഹം ചെയ്ത സേവനങ്ങള്‍ കാലങ്ങളോളം നിലനിക്കുമെന്നു അവര്‍ പറഞ്ഞു. അസംബ്ളിയില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. ഫിറോസ് മുല്ല വിദ്യാര്‍ഥികളെ അഭ്സംബോധന ചെയ്തു സംസാരിച്ചു. ഇന്ത്യന്‍, സൌദി ദേശീയ ഗാനാലാപനത്തോടെ അസംബ്ളി പിരിഞ്ഞു.
2015 ജനുവരി 27, ചൊവ്വാഴ്ച
അന്തരിച്ച അബ്ദുള്ള രാജാവിന് അല്‍ വുറൂദ് വിദ്യാര്‍ഥികളുടെ പ്രണാമം

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ