ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ മുത്ത മകള്‍ മലിയ ഒബാമയുടെ സ്വകാര്യ ചിത്രം ഓണ്‍ലൈനില്‍ വൈറലാകുന്നു. വൈറ്റ് ഹൗസ് സുരക്ഷാ കാരണങ്ങളാല്‍ മാലിയയുടെയും സഹോദരി സാഷയുടെയും ചിത്രങ്ങള്‍ എടുക്കുന്നതും പ്രസിദ്ധീകരിക്കുന്നതും തടഞ്ഞിട്ടുണ്ട്. എന്നാല്‍ വൈറ്റ് ഹൗസിന്റെ അംഗീകാരമില്ലാത്ത ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാം വഴിയാണ് കഴിഞ്ഞ ദിവസം പതിനാറുകാരിയായ മലിയയുടെ ചിത്രം പുറത്തുവന്നിരിക്കുന്നത്. 'പ്രോ ഇറ' എന്ന റാപ്പ് ഗ്രൂപ്പിന്റെ പേജിലാണ് മലിയയുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലിയ പ്രോ ഇറയുടെ ടീഷര്‍ട്ട് അണിഞ്ഞ് നില്‍ക്കുന്ന ഫോട്ടോയാണിത്.
| ഇന്‍സ്റ്റഗ്രാം വഴി പുറത്തുവന്ന മലിയയുടെ ചിത്രം. |
പ്രസിഡന്റ് ബറാക്ക് ഒബാമയ്ക്ക് ഒപ്പമോ പ്രഥമ വനിത മിഷേല്‍ ഒബാമക്ക് ഒപ്പമോ ഉള്ള മലിയയുടെയും സാഷയുടേയും ഫോട്ടോകള്‍ മാത്രമേ പുറത്തുവിടാന്‍ വൈറ്റ്ഹൗസ് അനുവദിക്കുന്നുള്ളൂ. ഇവരുടെ ചിത്രങ്ങള്‍ തങ്ങളുടെ അംഗീകാരമില്ലാതെ ഉപയോഗിക്കാനും വൈറ്റ് ഹൗസ് അനുവദിക്കില്ല. എന്നാല്‍ വൈറ്റ്ഹൗസിന്റെ സുരക്ഷാ നടപടികള്‍ മറികടന്നാണ് മലിയയുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുന്നത്.
അതേസമയം മലിയയുടെയും തങ്ങളുടെയും ഒരു സുഹൃത്ത് ഇ-മെയില്‍ വഴി അയച്ചു തന്നതാണ് ചിത്രമെന്ന് പ്രോ ഇറ വാക്താവ് പറയുന്നു. വൈറ്റ്ഹൗസിന് സംഭവത്തില്‍ അതൃപ്തിയുണ്ടെങ്കിലും പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ