2015 ജനുവരി 26, തിങ്കളാഴ്‌ച

റിപ്പബ്ലിക് ദിന പരേഡ് നടക്കുമ്ബോള്‍ ഒബാമ ച്യൂയിംഗ് ഗം ചവക്കുന്നോ


 rippablik dhina pared nadakkumbol obama chyuying

ദില്ലി: ഓണത്തിനിടക്ക് പൂട്ടുകച്ചവടം എന്ന് പറയുന്നത് പോലെ ആണോ ഇത്. അവിടെ റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നു, അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ച്യൂയിംഗ് ഗം ചവക്കുന്നു!!! സംഭവം ശരിയാണെന്നാണ് കെട്ടോ ചില മാധ്യമങ്ങളൊക്കെ പറയുന്നത്. ഒബാമ ച്യൂയിംഗ് ഗം ചവക്കുക മാത്രമല്ല, ചവച്ച മിഠായി പുറത്തെടുത്ത് വീണ്ടും വായിലേക്ക് വച്ചുവെന്നാണ് ചിലര്‍ പറയുന്നത്. ഇതിന് തെളിവായി ചില ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. പതിവായി ച്യൂയിംഗ് ഗം ചവക്കുന്ന ശീലം ബാമക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പുകവലി ശീലം ഉപേക്ഷിക്കാന്‍ വേണ്ടി നിക്കോട്ടിന്‍ ച്യൂയിംഗ് ഗം ഒബാമ ഉപയോഗിക്കുന്നുണ്ടെന്ന് കഴിഞ്ഞ നവംബറില്‍ വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ച്യൂയിംഗ് ഗം ചവക്കുന്നതിനോടുള്ള താത്പര്യമല്ല ഇതിന് കാരണമെന്ന് വാഷിങ്ടണ്‍ ടൈംസ് തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുകവലി ഉപേക്ഷിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രമാണ് അദ്ദേഹം ഇത് ചെയ്യുന്നതെന്നാണ് പറയുന്നത് . ച്യൂയിംഗ് ഗം ചവച്ചെങ്കിലും ഒബാമ നമ്മുടെ റിപ്പബ്ലിക് പരേഡ് നന്നായി ആസ്വദിച്ചുവെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന്റെ മുഖഭാവം തന്നെ ഇതിന് ഉദാഹരണമാണ് .

അഭിപ്രായങ്ങളൊന്നുമില്ല: