2015 ജനുവരി 27, ചൊവ്വാഴ്ച

സൗദിയിലെ സാമൂഹിക പ്രവര്‍ത്തക സഫിയാ അജിത് അന്തരിച്ചു





 saudhiyile samuhika pravarthaka saphiya ajith antharichu

റിയാദ് • സൗദിയിലെ സാമൂഹിക പ്രവര്‍ത്തക കൊല്ലം തിരുവല്ല സ്വദേശിനി സഫിയാ അജിത്(49) അന്തരിച്ചു.അര്‍ബുദ രോഗം ബാധിതയായിരുന്ന സഫിയയെ രണ്ടാഴ്ച മുന്പ് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ലെയ്ക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇന്ന് ഉച്ചയ്ക്ക് 2.47നായിരുന്നു മരണം. നാളെ ഹര്‍ത്താലായതിനാല്‍ അടുത്ത ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടിന് മരട് ജുമാ മസ്ജിദില്‍ ഖബറടക്കം നടത്തുമെന്ന് ഭര്‍ത്താവ് കെ.ആര്‍. അജിത് പറഞ്ഞു. രാവിലെ ഏഴ് മുതല്‍ എറണാകുളം ബോട്ട് ജട്ടിയിലെ സി. അച്യൂതമേനോന്‍ മന്ദിരത്തില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കും. ഹൈദരബാദില്‍ നഴ്സിങ് പഠനം കഴിഞ്ഞ് മുംബൈ ജസ്‌ലോക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്തിരുന്നു. അഞ്ച് വര്‍ഷം യമനിലെ ദനാറിലും ജോലി ചെയ്തു. 13 വര്‍ഷം അല്‍ ഖസീം പ്രവിശ്യയില്‍ ബുഖേരിയയില്‍ ജോലി ചെയ്തു. കഴിഞ്ഞ ആറ് വര്‍ഷമായി ദമാമിലായിരുന്ന സഫിയ നാല് വര്‍ഷത്തോളം ദമാം അസ്തൂണ്‍ ആശുപത്രിയില്‍ നഴ്സിങ്് സൂപ്രണ്ടായി ജോലി ചെയ്തിരുന്നു. മുംബൈയില്‍ ജോലി ചെയ്‌യുന്പോഴാണ് സഫിയ എന്ന പേരോടെ ഇസ്ലാം സ്വീകരിച്ചത്. തുടര്‍ന്ന് വിവാഹിതയായി. ഇൗദാന്പത്യത്തില്‍ രണ്ട് മക്കളുണ്ട്. സൗദിയില്‍ ജോലി ചെയ്‌യുന്നതിനിടെയാണ് രോഗബാധയുടെ ആദ്യ ലക്ഷണങ്ങള്‍ കണ്ടത്. കുടുംബത്തില്‍ നിന്ന് ആവശ്യമായ പരിചരണം ലഭിക്കാതെ വന്നതോടെ വിവാഹമോചിതയായി. സാന്ത്വനവും സഹായവുമായി ഒപ്പം നിന്ന അജിത് അബ്ദുല്‍ സലാം, സഫിയയെ ജീവിതസഖിയാക്കി. എട്ട് വര്‍ഷം മുന്പായിരുന്നു വിവാഹം. കൊല്ലം ചാത്തനൂര്‍ ഏറംവടക്ക് കൈരളിയിലാണ് വീട്.യമനിലും ബുഖൈരിയയിലും സാമൂഹിക പ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചു. ദമാമില്‍ നവയുഗം രൂപീകൃതമായതോടെ കൂടുതല്‍ സജീവമായി. ആറ് വര്‍ഷമായി ദമാം വനിതകളുടെ അഭയകേന്ദ്രത്തിലെ നിസ്സഹായരായ സ്ത്രീകള്‍ക്ക് സഫിയ അജിത് കൈത്താങ്ങായി. തൊഴില്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ലേബര്‍ ഒാഫീസുകളിലും തര്‍ഹീലിലും ജവാസാത്തിലും എംബസി അധികൃതരുമായും അവര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. മലയാളം, ഇംഗ്ളീഷ്, ഹിന്ദി, അറബിക്, തമിഴ് ഭാഷകളില്‍ നല്ല പ്രാവീണ്യമുണ്ടായിരുന്നു. സാമൂഹികതൊഴില്‍ പ്രശ്നങ്ങളില്‍ ഇടപെടുന്നതിന് ഇൗ ഭാഷാ പരിജ്ഞാനം ഏറെ ഉപകരിച്ചു. നവയുഗം സാംസ്കാരിക വേദി കേന്ദ്ര വൈസ് പ്രസിഡന്‍റും കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. ജസ്റ്റിസ് കെ.പി. രാധാകൃഷ്ണമേനോന്‍ പുരസ്കാരം, ദേശീയ മഹിളാ ഫെഡറേഷന്‍, കേരള പ്രവാസി ഫെഡറേഷന്‍ , കെ.സി. പിള്ള സ്മാരകം, റിയാസ് ഫ്രണ്ട്സ് ക്രിയേഷന്‍സ്, റിയാദ് ഹംസക്കുട്ടി അരിപ്ര , കൊല്ലം പൈതൃകം, നവയുഗം അല്‍ഹസ, നവയുഗം ഖൊദരിയ ഘടകം, വെസ്‌കോസ മലയാളി അസോസിയേഷന്‍ തുടങ്ങി വിവിധ പുരസ്കാരങ്ങളും നല്‍കി ആദരിച്ചു. 
 
ഒരാഴ്ച മുന്പാണ് വടകര എന്‍ആര്‍എെ ഫോറം പേഴ്സണ്‍ ഒാഫ് ദി ഇയര്‍ 2014 പുരസ്കാരം പ്രഖ്യാപിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല: